കുന്നംകുളം -
അബൂദാബി - കോട്ടയം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ
അനേകവർഷങ്ങൾ
ഗൾഫിലുണ്ടായിരുന്ന ഞാൻ ഗൾഫ് ഉപേക്ഷിച്ചു വന്ന് പതിനഞ്ച് വർഷങ്ങൾക്കു ശേഷം അബൂദാബി
എയർപോർട്ടിൽ വന്നിറങ്ങി. ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട്. ജോലിക്കല്ല
വന്നിട്ടുള്ളത്, മകന്റെ കൂടെ രണ്ടാഴ്ച്ച
താമസിക്കാൻ മാത്രം.
എന്തൊരു
മാറ്റമാണ് അബൂദാബിക്ക്? അല്ലെങ്കിലും ഗൾഫ്
രാജ്യങ്ങളുടേയും പെണ്കുുട്ടികളുടെയും വളർച്ച ഒരേ പോലെയാണ്. കണ്ണടച്ച് തുറക്കുന്ന
നേരം മതി മാറ്റം വരാൻ.
ഖാലിദിയയിലുള്ള
അബൂദാബി ഓയിൽ കമ്പനിയുടെ (ജപ്പാൻ) അടുത്തുള്ള മുബാറക്ക് ബിൻ സാലെം അൽഹാമെലി
ബിൽഡിങ്ങിലെ 403ആം നമ്പർ ഫ്ലാറ്റിൽ എത്തി. ഇനി രണ്ടാഴ്ചത്തേക്ക് ഇവിടെയാണ് ഞാൻ.
ഫ്ലാറ്റിൽ
ചെന്ന് എതിർ വശത്തേക്ക് നോക്കി. ജീവിതത്തിൽ മറക്കാനാവാത്ത സംഭവം നടന്ന കെട്ടിടം.
ഞാനന്ന്
അബുദാബിയിലെ പ്രശസ്തമായ ഒരു ട്രാവൽ ഏജൻസിയിലായിരുന്നു ചീഫ് അക്കൌണ്ടന്റ് ആയി ജോലി
നോക്കിയിരുന്നത്. ഒരിക്കൽ എനിക്കൊരു ഫോണ്‍ കാൾ വന്നു. പഴയ എയർ പോർട്ട് റോട്ടിലെ
അബുദാബി മെയിൻ ഹോസ്പിറ്റലിൽ നിന്നുള്ള റിസേപ്ഷനിസ്റ്റായിരുന്നു അത്.
'ഹലോ ഗുഡ് മോർണിംഗ്. ഐ ആം സ്മിത
ഫ്രം അബുദാബി മെയിൻ ഹൊസ്പിറ്റൽ. കാൻ ഐ ഗെറ്റ് യുവർ എക്കൗണ്ടണ്ടന്റ് പ്ലീസ്'
അതായിരുന്നു
ഫോണ്‍ കാൾ.
മലയാളിയായിരിക്കും
എന്ന് തോന്നി. ഞാൻ മലയാളത്തിൽ തന്നെ കാച്ചി.
'ആന്നു. ഞാൻ തന്നെയാ ചീഫ്
എക്കൗണ്ടന്റ്.'
എന്റെ
ഉദ്ദേശിച്ചത് ശേരിയായിരുന്നു.
'സാറിന്റെ പേരെന്താണ്?'
'സഞ്ജയ് ഫ്രം കോട്ടയം' ഞാനെന്തിന്നാണ് സ്ഥലത്തിന്റെ പേര് പറഞ്ഞത് എന്ന് പിന്നീട്
ഓർത്തു. പക്ഷെ അത് നന്നായി.
അവർക്ക് എന്റെ
കമ്പനിയിൽ നിന്നും അയച്ച ടിക്കറ്റുകളുടെ സ്റ്റെമെന്റ്റ് ഓഫ് എക്കൗണ്ടിൽ ചില
സംശയങ്ങളുണ്ടെന്നും അതൊന്ന് ക്ലിയർ ആക്കാൻ ആരെങ്കിലും വിടാമോ എന്നാണു
ആവശ്യപ്പെട്ടത്. ഞാൻ തന്നെ വന്നോളാമെന്ന് മറുപടി കൊടുത്തു.
'ആട്ടെ, സ്മിതയുടെ നാട് എവിടെയാ?'
'ദെന്തൂട്ട് ചോദ്യമാ?' ചോദ്യത്തിനു ഉത്തരം മറ്റൊരു ചോദ്യത്തിലൂടെ
'ജില്ല മനസ്സിലായി. തൃശ്ശൂരിൽ
എവിടെയാണെന്ന് പറഞ്ഞാൽ മതി'.
ഞാൻ ഇടയിൽ കയറി
പറഞ്ഞു.
'കുന്നംകുളത്താണ്'
സത്യത്തിൽ ആ
ഫോണ്‍ കാൾ ജീവിതത്തിന്റെ ഒരു മാറ്റമായിരുന്നു. സ്മിതയും ഞാനും വെള്ളിയാഴ്ചകളിൽ
വൈകീട്ട് ഖാലീദിയയിലുള്ള പാർക്കിൽ കൂടും. ഇന്നത്തെ പോലെ കമ്പ്യൂട്ടറും മൊബൈൽ ഫോണും
ഒന്നും ഇല്ലാത്ത കാലമായിരുന്നത്.
ഒരു
വെള്ളിയാഴ്ച്ച ഖാലിദിയ പാർക്കിൽ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞിരിക്കുമ്പോൾ ഒരു ഭാര്യയും
ഭർത്താവും ഒരാണ്കുലട്ടിയും കൂടി ഞങ്ങളുടെ മുന്നിലൂടെ നടക്കുന്നുണ്ടായിരുന്നു.
അവരുടെ കുറച്ച് പിൻഭാഗത്തായി ഒരു പെണ്കുയട്ടി എടുക്കാൻ വാശി പിടിച്ചു
നിൽക്കുന്നുണ്ട്.
'നീ നടന്നു വാ' എന്ന് ആ കുട്ടിയോട് അവർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.എന്നിട്ടും
ആ കുട്ടി കരയുകയല്ലാതെ ആ നിന്നിടത്തു നിന്ന് പതുക്കെ മാത്രം മുന്നോട്ട്
നടക്കുന്നുള്ളൂ. ഒടുവിൽ ആ കുട്ടിയുടെ അച്ഛൻ തോറ്റു. ആ വ്യക്തി ആ കുട്ടിയുടെ
അടുത്തേക്ക് നടന്നു. ആ കുട്ടിയാകട്ടെ,
വീണ്ടും
പിന്നോട്ട് നടന്നു. ആ വ്യക്തി ആ കുട്ടിയെ ഒക്കത്തിരുത്തി കാറിന്നടുത്തേക്ക്
നടക്കുന്നുണ്ടായിരുന്നു. ഈ പപ്പ നല്ല ചുട്ടിയാ, ഉമ്മ ചുറുമ്പത്തിയാ'
എന്ന്.
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ആ വ്യക്തിയോട് ചോദിച്ചു.
'എന്റെ മകൾ സൈരഭാനു ആണിവൾ. 'ക' എന്ന അക്ഷരം 'ച' എന്നാണ് അവൾ പറയാറ്.
എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി
അദ്ദേഹവുമായി
പരിചയപ്പെട്ടു. ജബ്ബാർ എന്നാണ് പേര്. തൃശ്ശൂർ ജില്ലയിൽ എവിടെയോ ആണ് വീട്. ബിൻ
കനേഷ് എന്ന കമ്പനിയിൽ മേനേജർ ആയി ജോലി നോക്കുന്നു.
അങ്ങിനെ ഞാൻ
ഇടയ്ക്കിടെ ആ പരിചയം നിലനിർത്തിയിരുന്നു. പിന്നീട് അദ്ദേഹം ഏതോ ഒരു ഷൈക്കിന്റെ
മേനേജർ ആയെന്നും അറിയാൻ കഴിഞ്ഞു.
'അച്ചച്ചാ ഇതാ അച്ചാച്ഛന്റെ
പേഴ്സ്.' മകന്റെ കുട്ടി ഒരു പേഴ്സ് കൊണ്ട്
വന്നപ്പോഴാണ് എന്റെ ചിന്തകൾ തത്കാലത്തേക്ക് വിരാമമിട്ടത്.
'ഇതാരാ ആച്ചച്ഛന്റെ പെഴ്സിലെ
ഫോട്ടോ' മിനിമോൾ ചോദിച്ചു
'അതാണ് മോളെ, മോളുടെ അച്ഛമ്മ'
ഞാൻ മറുപടി
കൊടുത്തു
'എന്നിട്ട് അച്ഛമ്മയെ ഞങ്ങൾ കണ്ടില്ലല്ലോ?'
'മോനെ, അച്ചാച്ചന്നു ഭയങ്കര തലവേദന' ചോദ്യത്തിൽ നിന്നും രക്ഷപ്പെടാനായി ഞാനൊരു അടവെടുത്തു.
ഞാനെന്റെ
ഓർമകളുടെ സാഗരത്തിലേക്ക് മുങ്ങാംകുഴിയിട്ടു.
ഞാനും സ്മിതയും
ഒരു പാട് അടുത്തു. വിവാഹകാര്യം ചർച്ച ചെയ്യാനായി എന്റെ അച്ഛനും മറ്റും
കുന്നംകുളത്ത് സ്മിതയുടെ വീട്ടിലേക്ക് പോയി. അവിടെ സ്മിതയുടെ അച്ഛനും അമ്മയുമാണ്
ഉണ്ടായിരുന്നത്. സംസാരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും അമ്മയായിരുന്നു.
അച്ഛൻ ഒരു നിശ്ശബ്ധജീവി. സ്മിതയുടെ കല്യാണക്കാര്യതിന്നാണ് വന്നതെന്ന് കേട്ട ഉടനെ
സ്മിതയുടെ അമ്മ ബോധംകെട്ടു വീണു. എന്റെ മോൾക്ക് മുപ്പതു വയസ്സല്ലേ ആയിട്ടുള്ളൂ, കല്യാണപ്രായമൊന്നും ആയിട്ടില്ലല്ലോ എന്നെല്ലാം
പറയുന്നുണ്ടായിരുന്നു. 'എന്റെ മകന്റെ വിവാഹത്തിന്നു
സ്ത്രീധനം വേണ്ടെന്നും ആ കുട്ടിക്ക് ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അത് ഞങ്ങൾക്ക്
വേണ്ടെന്നും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്'.
ഈ വാചകം കേട്ടപ്പോൾ
സ്മിതയുടെ അമ്മക്ക് ബോധം വന്നു,
ഉഷാറായി.
ഇതൊക്കെ എന്റെ അച്ഛൻ ഫോണിലൂടെ പറഞ്ഞതാണ്.
ഞങ്ങളുടെ
വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നു.
'അച്ഛാ ഭക്ഷണം കഴിക്കാം' മകൻ വന്നു വിളിച്ചു. കൂടെ ചെന്നു.
'മക്കളെ, നിങ്ങളുടെ അമ്മയെ വിവാഹം കഴിച്ചത് വരെയുള്ള കാര്യങ്ങൾ ഞാൻ
നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ?'
'ഉവ്വ്. അതിന്റെ ശേഷമുള്ള
കാര്യങ്ങൾ എപ്പോൾ ചോദിച്ചാലും പിന്നെ പറയാം എന്നല്ലേ അച്ഛൻ പറയാറ്? പിന്നെ അച്ഛനെ വേദനിപ്പിക്കെണ്ടെന്ന് കരുതി ഞങ്ങൾ
ചോദിക്കാറില്ല.' അതായിരുന്നു മകന്റെ വിശദീകരണം
'ശെരിയാണ്. പക്ഷെ, ഇപ്പോൾ അത് നിങ്ങളോടും ജബ്ബാർ സാറിനോടും പറയേണ്ട സമയമാണ്. ആ
സാർ പറഞ്ഞത് അന്ന് ഞാൻ കേട്ടിരുന്നുവെങ്കിൽ.........'
'എന്താണ് സംഭവം?' മരുമകൾ എന്നോട് ചോദിച്ചു
ഞങ്ങളിവിടെ
സന്തോഷത്തോടെ താമസിച്ചു. നാല് വർഷം കഴിഞ്ഞു. രണ്ട് മക്കൾ. ഇവനും താഴെ മിനിയും'
'എന്റെ കൊച്ചനുജത്തി മിനി എവിടെ?' ഇടയിൽ കയറി മകൻ ചോദിച്ചു
'ചേട്ടാ, ക്ഷമിക്ക്'
മരുമകൾ പറഞ്ഞു
'അങ്ങിനെയിരിക്കെ ഗൾഫിൽ ജീവിക്കാൻ
പറ്റാത്തത്ര ജീവിതചിലവ് വന്നു. ഞങ്ങളുടെ ശമ്പളം ജീവിക്കാൻ തന്നെ മതിയാകാതെയായി.
സ്മിത സ്വയം ഒരു തീരുമാനമെടുത്തു. വീട്ടിലേക്ക് ഇനി പൈസ അയക്കില്ല എന്ന്. ഇത്ര
വലിയ ഒരു കാര്യത്തിന്നു ആർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവമാണ് പിന്നീട്
ഉണ്ടായത്. ലീവിന്ന് വീട്ടിൽ പോയ സ്മിതയെ അവളുടെ അമ്മ തിരിച്ചു പറഞ്ഞയച്ചില്ല.
അവളാണെങ്കിൽ അമ്മയുടെ ആൽമഹത്യ ഭീക്ഷണിയിൽ തോറ്റുപോയി. എന്റെ മിനിമോളുമായി പോയ അവളെ
ഞാൻ പിന്നീട് ഇത് വരെ കണ്ടിട്ടില്ല.
എന്റെ ഭാഗത്തും
തെറ്റുണ്ടെന്ന് അന്ന് ഞാൻ കരുതിയില്ല. ഒരിക്കൽ ഞാൻ ഖാലിദിയ പാർക്കിൽ ഇവനായിട്ട്
ഇരിക്കുമ്പോൾ, അന്നവന് എട്ട് വയസ്സാണ്, ജബ്ബാർ സാർ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ എല്ലാ കാര്യവും
തുറന്നു പറഞ്ഞു.'
'എന്നിട്ടെന്താണ് ജബ്ബാർ സാർ
പറഞ്ഞത്?' മകന്റെ ചോദ്യം
'എല്ലാം മറന്ന് അവരുമായി വീണ്ടും
ഒരു ജീവിതം തുടങ്ങാൻ. ഞാനത് കേട്ടില്ല. എനിക്കും വാശിക്ക് കുറവില്ലല്ലോ?'
'അച്ഛൻ കരയുന്നു' മകന്റെ കുട്ടി അത് പറഞ്ഞപ്പോൾ ഞാൻ മകനെ നോക്കി. അവൻ
കരയുകയായിരുന്നു.
ഞാൻ ആ
വിഷയത്തെപറ്റിയുള്ള സംസാരം നിറുത്തി.
എന്നാലും ഒരു
കാര്യം ഞാൻ മകനോട് പറഞ്ഞു 'മോനെ, എനിക്ക് ജബ്ബാർ സാറിനെ ഒന്ന് കാണണം. അദ്ദേഹം ഏതോ ഒരു
ഷൈക്കിന്റെ മേനേജർ ആണെന്നറിയാം. വീട് തൃശ്ശൂർ ജില്ലയിലാണെന്ന് മാത്രമറിയാം.
തൃശ്ശൂരിൽ എവിടെയാണെന്ന് അറിയില്ല. ആളുടെ ഒരു കൂട്ടുകാരൻ എംബസ്സിയിൽ ജോലി
ചെയ്യുന്നുണ്ടെന്നും പേര് മുഹമ്മദാലി എന്നാണെന്നും അറിയാം'
ഞാൻ കണ്ടു
പിടിക്കാൻ ശ്രമിക്കാമെന്ന് മകൻ പറഞ്ഞു.
പിറ്റേന്ന് മകൻ
വന്നത് ഒരു സന്തോഷവാർത്തയും കൊണ്ടാണ്. ജബ്ബാർ സാറിന്റെ ഫോണ്‍ നമ്പർ കിട്ടിയെന്ന
വാർത്ത.
വലിയ
സ്ഥാനത്തെത്തിയത് കൊണ്ട് ഫോണ്‍ ചെയ്‌താൽ എടുക്കുമോ എന്ന് സംശയിച്ചിട്ടാണ് മൊബൈൽ
നമ്പറിലേക്ക് വിളിച്ചു. ഭാഗ്യം അദ്ദേഹം ഫോണ്‍ എടുത്തു.
'സാർ, ഞാൻ സഞ്ജയ്. സാറിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. പണ്ട്
ഖാലീദിയ പാർക്കിൽ....സൈരഭാനുവുമോത്ത് .........'
'ഓ മനസ്സിലായി കുന്നംകുളത്ത്
നിന്നും വിവാഹം കഴിച്ച.....അല്ലെ?'
ഞാൻ അതെ എന്ന്
മറുപടി കൊടുത്തു.
'നോക്കൂ മിസ്റ്റർ സഞ്ജയ്
ഞാനിപ്പോൾ സൗദിയിലാണ്. മൂന്നു ദിവസം കഴിഞ്ഞ് അബൂദാബിയിൽ എത്തും. ഈ വിളിച്ച നമ്പറിൽ
ഞാൻ എത്തിക്കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം. അത് പോരെ'
അത് മതിയെന്നും
പറഞ്ഞു ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു.
വൈകീട്ട്
അബൂദാബിയിൽ ഒരു ഓട്ടപ്രദിക്ഷണം നടത്തി. സാർ ഉള്ളപ്പോൾ ജസീറത്തുൽ ഫുത്തൈസി എന്ന
ദ്വീപിലേക്ക് പോയതും അവിടെ കുരങ്ങിന്റെ കളികൾ കണ്ടതും ഓർമ വന്നു.
മൂന്ന് ദിവസം
കഴിഞ്ഞപ്പോൾ പറഞ്ഞ പോലെ ജബ്ബാർ സാർ ഫോണ്‍ ചെയ്തു. എന്നെ അദ്ധേഹത്തിന്റെ
ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഖലീഫസ്ട്രീറ്റിൽ ഒമാൻ ബാങ്കിന്നടുതുള്ള അബ്ദുള്ള റഷീദ്
അൽറുമൈതി ബിൽഡിങ്ങിൽ 687 നമ്പർ ഫ്ലാറ്റ്.
അദ്ദേഹവും
അദ്ധേഹത്തിന്റെ ഭാര്യ സാറയും ഞങ്ങളെ സ്വീകരിച്ചിരുത്തി.
ഞാൻ എല്ലാ
വിവരവും അദ്ധേഹത്തോട് പറഞ്ഞു. ഇടയ്ക്കിടെ വരുന്ന ഫോണ്‍ കാളുകളിൽ ആവശ്യത്തിനു
മാത്രം സംസാരിച്ചിട്ടു ഡിസ്കണക്റ്റ് ചെയ്തു എന്റെ സംസാരം മുഴുവൻ കേട്ടു.
അര
മണിക്കൂറിന്നു ശേഷം ഞങ്ങൾ പോരുമ്പോൾ ജബ്ബാർ സാർ ഒരു കാര്യം പറഞ്ഞു. 'ഞാൻ നാല് ദിവസത്തിന്നു ശേഷം വിളിക്കാം' എന്ന്.
തിരിച്ചു
പോരുമ്പോൾ ഞങ്ങൾ മുസഫയിലേക്ക് പോയി. ഷൈഖ് സായെദ് പള്ളിയിലേക്ക് പോയി. അവിടെ ഞാനൊരു
അമുസ്ലിം ആണെന്നറിഞ്ഞിട്ടും എന്നെ തടഞ്ഞില്ല. അന്നാട്ടിലെ മുസ്ലീമീങ്ങൾക്ക്
കേരളത്തിലുള്ള പോലെ ഗ്രൂപ്പുകൾ ഇല്ലെന്ന് അവിടെ ഉണ്ടായിരുന്ന മലയാളി പറഞ്ഞു.
പണ്ട് വർക്ക്‌ഷോപ്പുകൾ
മാത്രമുണ്ടായിരുന്ന മുസഫ ആകെ മാറിയിരിക്കുന്നു. അബുദാബിയിലും ദുബായിലും മകൻ കൊണ്ട്
പോയി. ഒരു പാട് മാറ്റങ്ങൾ.
നാലാം ദിവസം
പറഞ്ഞിരുന്ന പോലെ ജബ്ബാർ സാർ ഫോണ്‍ ചെയ്തു.
'സഞ്ജയ്, നിങ്ങളും മകനും കുടുംബവും മറ്റന്നാൾ വെള്ളിയാഴ്ച എന്റെ
ഫ്ലാറ്റിൽ വരണം. ഉച്ചക്ക് ഭക്ഷണം നമുക്ക് ഒന്നിച്ച്. എന്റെ ഭാര്യ സാറ പാചകത്തിൽ
ഒരു കൈപുണ്യമുള്ളവളാണ്. പിന്നെ മകനെ ഞാൻ പ്രത്യേകം ക്ഷണിക്കണോ?'
'അയ്യോ വേണ്ട സാർ, ഞങ്ങൾ വന്നോളാം'
വെള്ളിയാഴ്ച്ചക്കായി
കാത്തിരുന്നു. ഭക്ഷണം മോഹിച്ചല്ല. എന്തോ ജബ്ബാർ സാറിനോട് ഒരടുപ്പം. അദ്ധേഹത്തിന്റെ
അടുത്ത് നിന്ന് കിട്ടിയ ഒരു ഉപദേശം കേൾക്കാതിരുന്ന നഷ്ടം ഓർക്കാൻ വയ്യ.
വെള്ളിയാഴ്ച
എല്ലാവരും കൂടി സാറിന്റെ ഫ്ലാറ്റിൽ ചെന്നു. പിന്നെയും കുറച്ചു നേരം സാറുമായി
സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു വ്യക്തിയും കുടുംബവും വന്നു. സാർ ഞങ്ങളെ
പരിചയപ്പെടുത്തി. ആ വ്യക്തിയുടെ പേര് മുരളി എന്നാണെന്നും സാറിന്റെ
അയൽവാസിയാണെന്നും മനസ്സിലായി. ഞാൻ പറഞ്ഞത് മുരളി കൊണ്ട് വന്നിട്ടില്ലേ എന്ന് സാർ
മുരളിയോടു ചോദിക്കുകയും ഉവ്വെന്ന് പറയുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് അദ്ദേഹം
ഞങ്ങളോട് പറഞ്ഞു 'ഞാൻ പള്ളിയിലേക്ക് പോകുകയാണ്.
നിങ്ങൾ വിഷമം ഒന്നും കരുതരുത്. വേഗം വന്നോളാം. പിന്നെ ഇന്നൊരു ഗസ്റ്റ് ഉണ്ട്.
സഞ്ജയ് അറിയുന്നവരാണ്. പള്ളിയിൽ നിന്നും നേരെ എയർപോർട്ടിൽ പോയി അവരുമായെ ഞാൻ വരൂ.' എന്ന് എന്നോട് പറഞ്ഞിട്ട് അദ്ദേഹം ഭാര്യയോട് പറഞ്ഞു. 'സാറാ ഇവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.'
'ആരാണ് സാർ ആ ഗസ്റ്റ്?' ഞാൻ ചോദിച്ചു.
കാണാൻ പോകുന്ന
പൂരം കൊട്ടി ഘോഷിക്കണോ എന്ന് മറുചോദ്യം ചോദിച്ച് അദ്ദേഹം പോയി.
രണ്ട്
മണിക്കൂറിന്നു ശേഷം ജബ്ബാർ സാർ വന്നു. കൂടെയുള്ളവരെ ഞാൻ ഒന്നേ നോക്കിയിള്ളൂ, എന്റെ സപ്തനാഡികളും വികാരത്തിൽ കുറച്ചു നേരത്തേക്ക്
തളർന്നു.
അത്......
അത്.... അതെന്റെ സ്മിതയായിരുന്നു. കൂടെ അവളുടെ (തെറ്റി ഞങ്ങളുടെ) മകളും മരുമകനും
കുട്ടിയും.
'ഇനി ഉണ്ടായ കാര്യങ്ങൾ പറയാം.
സഞ്ജയിനെ കണ്ടതിനു ശേഷം ഞാൻ സ്മിതയെ പറ്റി അന്വേഷിച്ചു. മുനിസിപ്പാലിറ്റിയിൽ ജോലി
ചെയ്യുന്ന ഒരാൾ കുന്നംകുളത്തുകാരനാണ്. അയാൾ വളരെ കഷ്ടപ്പെട്ട് സ്മിതയുടെ
കാര്യമെല്ലാം അന്വേഷിച്ചു റിപ്പോർട്ട് തന്നു. നിങ്ങളുടെ മകളുടെ വിവാഹം കഴിഞ്ഞു.
ബഹറൈനിൽ ആണ്. ഞാൻ അവരുമായി ഫോണിൽ ബന്ധപ്പെട്ടു. പെട്ടെന്ന് വിസ എടുത്ത് ഇങ്ങോട്ട്
കൊണ്ട് വന്നു. അവരോടു എല്ലാ വിവരവും ഞാൻ പറഞ്ഞിട്ടുണ്ട്. അവരും നിങ്ങളെ പോലെ ബന്ധം
തുടരാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് രണ്ടു പേർക്കും ജീവിതം ഒന്നിച്ച് കൊണ്ട്
പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ,
ഈഗോ ക്ലാഷ്
അതാണ് പ്രശ്നം. കൂടുതലോക്കെ ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് പറയാം'
'സാറിന്റെ ഭാര്യക്ക് ഭക്ഷണം
ഉണ്ടാക്കുന്നതിൽ കൈപ്പുണ്യം ഉണ്ടെന്നത് ശെരിയാണ്' ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരും കോറസ് ആയി
പറഞ്ഞു.
ഭക്ഷണം കഴിച്ചു
കഴിഞ്ഞപ്പോൾ സാർ മുരളിയോടു പറഞ്ഞു 'മുരളി, ഞാൻ കൊണ്ട് വരാൻ പറഞ്ഞ സാധനങ്ങൾ കൊണ്ട് വായോ'
ശ്രീനാരായണഗുരുവിന്റെ
ഒരു ഫോട്ടോയും ഒരു ചെറിയ നിലവിളക്കും മുരളി മേശയിന്മേൽ കൊണ്ട് വന്നു. വിളക്ക്
കത്തിച്ചു.
അങ്ങിനെ ഞങ്ങൾ
വീണ്ടും ശ്രീനാരായണഗുരുവിന്റെ മുമ്പിൽ ഭാര്യാഭർത്താക്കന്മാരായി.
ഞങ്ങൾ രണ്ടു
പേരും സാറിന്റെ കാൽക്കൽ വീഴാൻ തുടങ്ങുമ്പോൾ അത് തടഞ്ഞു കൊണ്ട് സാർ പറഞ്ഞു.
ഞങ്ങളുടെ മതത്തിൽ കാലിൽ വീണുള്ള നമസ്ക്കാരം ഇല്ല. അങ്ങിനെ ദൈവം
അനുവദിക്കുകയായിരുന്നെങ്കിൽ ഭർത്താക്കന്മാർക്കു സുജൂദ് (കാലിൽ വീണുള്ള നമസ്കാരം)
ചെയ്യാൻ ഭാര്യമാരോട് പറയുമായിരുന്നു'.
അത് പറഞ്ഞിട്ട്
അദ്ദേഹം കൂട്ടി ചേർത്തു 'നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും
എന്നോട് പറഞ്ഞേക്ക്, അത് വിസയുടെ കാര്യമാണെങ്കിലും, ഒരു ജ്യേഷ്ഠസഹോദരനെ പോലെ ഞാൻ ചെയ്യും'
'അല്ല ജബ്ബാർ സാറേ, ഞാനൊന്ന് ചോദിക്കട്ടെ. സാർ തന്ത്രിയാണോ?' മുരളിയാണ് അത് ചോദിച്ചത്
'മന്ത്രം അറിയുന്നവൻ തന്ത്രി, തന്ത്രം അറിയുന്നവൻ മന്ത്രി. ഈ ഞാൻ തന്ത്രവും മന്ത്രവും
അറിയാത്ത സൂത്രക്കാരൻ മാത്രം'
ജബ്ബാർ
സാറിന്റെ വാക്ക് കേട്ടപ്പോൾ എല്ലാവരും ആർത്തു ചിരിച്ചു.
---------------------------------------------------------------------------
മേമ്പൊടി:
സംഭവിച്ചതെല്ലാം
നല്ലതിന്നു
സംഭവിച്ചു
കൊണ്ടിരിക്കുന്നതും നല്ലതിന്നു
സംഭവിക്കാൻ
പോകുന്നതും നല്ലതിന്നു (ഭഗവത്ഗീത)
No comments:
Post a Comment