Friday, 14 August 2015

ഹൃദയരാഗം (കഥ)



ഹൃദയരാഗം (കഥ)

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ 

അഴിമതിയും ഹർത്താലും പവർകട്ടും കേരളത്തിൽ ഇല്ലെങ്കിൽ നമ്മൾക്കെല്ലാം എന്തോ ഒരു ഇത്. പവർകട്ടും മഴയും മിന്നലുമുള്ള ഒരു രാത്രിയിൽ ഏകദേശം പതിനൊന്ന് മണിയായിട്ടുണ്ടാവും ഞാൻ സോഫയിൽ വെറുതെ എന്തോ ഓർത്ത് ഉറങ്ങാതെ കിടക്കുകയാണ്. പുറത്തൊരു മുട്ട് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു. വളരെ പ്രായം തോന്നിക്കുന്ന ഒരാൾ. വെളിച്ചമില്ലാത്തത് കൊണ്ട് ആളെ മനസ്സിലായില്ല. ഞാൻ ടോർച്ചു എടുക്കാൻ പോകുമ്പോൾ അത് തടഞ്ഞ് കൊണ്ട് ആ വ്യക്തി പറഞ്ഞു.
'വെളിച്ചം വേണ്ട, അതില്ലാതെ തന്നെ എനിക്ക് നിന്നെ കാണാനും നിന്റെ മനസ്സ് വായിക്കാനും കഴിയും'
എനിക്കൊന്നും മനസ്സിലായില്ല. അദ്ധേഹം പറഞ്ഞത് അനുസരിച്ചു.
'പപ്പാട് ഞാൻ കട്ടിയാ' അതും പറഞ്ഞ് എന്റെ മകളുടെ മകൻ ജീച്ചു വന്നു.
'എന്താ കാര്യം മോനെ?' ഞാനവനോട് എന്നോട് പിണങ്ങാനുള്ള കാരണം ചോദിച്ചു.
'പപ്പയെന്താ എന്നെ വിളിക്കാണ്ട് പോന്നേ?'. അപ്പോൾ അതാണ്‌ കാര്യം. എന്നെ കേട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങാറ്. അവൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയാണ് അവനെ വിളിക്കാതെ പോന്നത്. അല്ലെങ്കിലും അവൻ എന്റെ വാലാണല്ലോ?
'മോനെ ഇങ്ങ് വന്നേ' ആഗതൻ ജീച്ചുവിനെ വിളിച്ചു. അവൻ അപ്പോഴാണ്‌ ആ അപരിചിതനെ മിന്നലിന്റെ വെളിച്ചത്തിൽ കാണുന്നത്. അവൻ പോകാതെ നിന്നപ്പോൾ ഞാൻ പറഞ്ഞത് കൊണ്ട് ജീച്ചു അദ്ധേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴാണ്‌ ഞാൻ ഓർത്തത്. നല്ല പേമാരി പോലെയുള്ള മഴയത്ത് കുടയില്ലാതെ സൈക്ക്ളിന്മേൽ വന്നതല്ലേ അദ്ദേഹം. ഒരു തോർത്ത് കൊണ്ട് വരാൻ ജീച്ചുവിനോട് പറഞ്ഞു. അവൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.. സൂറൂ ഒരു തോർത്ത് കൊണ്ട് വാ എന്ന്. സുഹറ കൊടുത്ത തോർത്ത് എടുത്ത് അവൻ അദ്ധേഹത്തിന്റെ അടുത്തേക്ക് ചെന്നു.
 മിന്നലിന്റെ വെളിച്ചത്തിൽ ജീച്ചു ചെന്ന് അദ്ധേഹത്തിനെ തുടക്കാൻ പോയി. 'പപ്പാ, ദേഹവും തലയും ഡ്രെസ്സും തീരെ നനഞ്ഞിട്ടില്ല' ജീച്ചു പറയുന്നത് കേട്ട് ഞാൻ ചെന്ന് അദ്ധേഹത്തെ തൊട്ടു നോക്കി.  അവൻ പറഞ്ഞത് ശെരിയായിരുന്നു. പുറത്താണെങ്കിൽ കോരിച്ചൊരിയുന്ന മഴ.
സുഹറ ചായയും കുറച്ചു അവിൽ വിളയീച്ചതും കൊണ്ട് ടീപോയിയിന്മേൽ വെച്ചു. അദ്ധേഹം ഇരിക്കുന്നതിന്റെ കുറച്ചലകലെയാണ് ടീപോയി. ഞാനത് അദ്ധേഹത്തിന്റെ അടുത്തേക്ക് നീക്കിയിടാൻ തുടങ്ങിയപ്പോൾ നീക്കിയിടെണ്ടന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സോഫയിൽ  തന്നെ ചായഗ്ലാസിലേക്കു നോക്കുകയും ചായ കുടിക്കുന്ന പോലെ വായ കൊണ്ട് കാണിക്കുകയും അത് പോലെ അവിലിന്റെ പാത്രത്തിലേക്ക് നോക്കി അത് കഴിക്കുന്നപോലെ വായ ചലിപ്പിക്കുകയും ചെയ്തു. അൽബുദമെന്ന് പറയട്ടെ, മിന്നൽ വെളിച്ചത്തിൽ ഞാൻ കണ്ടത് അകലെയിരിക്കുന്ന ഗ്ലാസിലെ ചായയും പാത്രത്തിലെ അവിലും കുറയുന്നതാണ്. അദ്ദേഹം ഒരു മേജിക്ക്കാരാൻ ആയിരിക്കുമെന്ന് എനിക്ക് തോന്നി.
'പപ്പാ, ദേ ചെന്ജു കരയുന്നു' മകന്റെ ഇളയമകൾ കരയുന്നത്രേ.
ചെന്ജുവിനെ വിളിച്ചപ്പോൾ അവൾ വന്നു. അവളോട്‌ വിവരം അന്വേഷിച്ചു. 'പപ്പാ, പപ്പാട് ഞാൻ സംസാരിച്ചപ്പോ ചെച്ചുത്ത വയക്ക്‌ പറഞ്ഞു.'
'എന്നിട്ടവൾ എവിടെ?' ഞാൻ ചോദിച്ചു.
'ജെജുതാത്തയുമായി കെട്ടിപ്പിടിച്ചു ഉറങ്ങുകയാ' അവൾ സത്യം പറഞ്ഞു.
'ശെരി, ഞാൻ ചെച്ചുവിനെ ചീത്ത പറഞ്ഞോളാം' ഞാനവളെ ആശ്വസിപ്പിച്ചു.
'പപ്പ ശെരിക്കും ചീത്ത പറയണം' എന്ന് പറഞ്ഞ് ചെന്ജു പോയി.
'അപ്പോൾ ഞാൻ വന്ന കാര്യം പറയാം'. അത് പറഞ്ഞിട്ടു ആഗതൻ തുടർന്നു 'ഞാൻ താമസിക്കുന്നതിന്റെ അടുത്ത് ഷെരീഫ് വന്ന് താമസിക്കണം. അതിന്നുള്ള സ്ഥലം അവിടെയുണ്ട്. ഷെരീഫ് അവിടെ താമസിച്ചാൽ നമുക്ക് രണ്ട് പേർക്കും സന്തോഷവും സമാദാനവും ആണ്'
അദ്ധേഹം വന്ന ഉദ്ദേശ്യം പറഞ്ഞു.
'ഞാനൊന്ന് ആലോചിക്കട്ടെ' ഞാനങ്ങിനെയാണ് മറുപടി പറഞ്ഞത്.
'ആലോചിച്ച് തീരുമാനിച്ചാൽ മതി. പക്ഷെ, ആ സ്ഥലം ഒന്ന് പോയി കാണണ്ടേ. ഇപ്പോൾ തന്നെ നമുക്ക് പോയി കാണാം'
'ഇപ്പോഴോ, ഈ പാതിരാനേരത്തോ? നാളെ പോകാം'. ഞാനങ്ങിനെ പറഞ്ഞു.
'അത് സാരമില്ല. ഇപ്പോൾ തന്നെ പോകാം' എന്തോ അദ്ധേഹത്തിന്റെ വാക്കുകൾ അനുസരിക്കാമെന്നു തോന്നി. ഉറങ്ങി കിടന്നിരുന്ന മൂത്തമകളുടെ മക്കളായ ജിലുവും ചോട്ടുവും ഇളയ മകളുടെ മകൻ മിലുവും യാത്രക്ക് തയ്യാറായ പോലെ വന്നു.
'ജീച്ചു, മാമ എവിടെ?' ഞാൻ എന്റെ മകൻ എവിടെയെന്ന് അന്വേഷിച്ചു. 
'മാമ ഫേസ് ബുക്കിൽ കളിക്കുകയാ' ഇതായിരുന്നു അവന്റെ മറുപടി.
മകന് എപ്പോൾ നോക്കിയാലും ഫേസ് ബുക്ക് തന്നെ. എനിക്കാണെങ്കിൽ ഇത് അറിയുകയുമില്ല. ഈ ഫേസ്ബുക്ക്മാനിയക്കാരോട് എനിക്ക് ഇഷ്ടക്കെടാണ്.  അദേഹത്തിന്റെ കൂടെ പോകാമെന്ന് പറഞ്ഞപ്പോൾ അവനും കൂടെ വന്നു. ഞങ്ങളെല്ലാവരും ജീച്ചുവുമടക്കം അദ്ധേഹത്തിന്റെ കൂടെ സ്ഥലം കാണാൻ പോയി. ചാഴൂർ റോഡിലെത്തിയപ്പോൾ കാർ കല്ലുങ്ങൽകടവ് വഴി വിടാൻ അദ്ദേഹം പറഞ്ഞു. കല്ലുങ്ങൽ കടവിലെത്തിയപ്പോൾ അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു 'കല്ലുങ്ങൽ കടവിന്ന് ഒരു മാറ്റവുമില്ല'
കടവിലെത്തിയപ്പോൾ ഇവിടെ എവിടെയാണ് പോകേണ്ടതെന്ന് ഞാൻ അദ്ധേഹത്തോട് ചോദിച്ചു. അവിടെ ഒരു സ്ഥലത്തും പോകേണ്ടെന്നും കിഴുപ്പിള്ളിക്കര, വഴി കരാഞ്ചിറയിലേക്ക് പോകാനും പറഞ്ഞു. കരാഞ്ചിറ എത്തിയപ്പോൾ വലത്തോട്ട് കാട്ടൂരിലേക്ക് പോകാനും അവിടെ നിന്ന് നെടുംപുരയിലേക്ക് പോകാനും എന്നോടാവശ്യപ്പെട്ടു. നെടുമ്പുര പള്ളിക്കടുത്തെത്തിയപ്പോൾ കാർ അവിടെ നിറുത്താൻ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അദ്ദേഹം കാറിൽനിന്നും ഇറങ്ങി എന്നോടും പേരക്കുട്ടികളോടും ഇറങ്ങാൻ പറഞ്ഞു. അതും ഞങ്ങൾ അനുസരിച്ചു. ഈ പാതിരക്ക് പള്ളിയിൽ എന്ത് കാര്യം എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. അദ്ദേഹം നേരെ എന്റെ ഉപ്പാടെ കബറിന്നടുത്ത് ചെന്ന് ആ കബറിന്റെ തൊട്ടടുത്ത സ്ഥലം കാണിച്ചിട്ട് അദ്ദേഹം പറഞ്ഞു. 'ഇതാണ് ഞാൻ പറഞ്ഞ, നിനക്ക് താമസിക്കാൻ പറ്റിയ സ്ഥലം'
'എന്റെ പോന്നുപ്പയാണല്ലോ' ഞാൻ കരയാൻ തുടങ്ങി. പക്ഷെ അവിടെ ആരെയും കണ്ടില്ല.
'പപ്പാ, മണി നാലായി. ദേ പള്ളിയിൽ അസർ ബാങ്ക് കൊടുക്കുന്നു. പപ്പ എന്താ കരയുന്നെ?' മകന്റെ സംസാരമാണ് എന്റെ മനസ്സിനെ മടക്കി കൊണ്ട് വന്നത്.
'മക്കളെ, പപ്പ മരിച്ചാൽ ഇവിടെയാണ്‌ മറവ് ചെയ്യുക. മക്കൾ പപ്പാക്ക് വേണ്ടി ദുഅ ചെയ്യില്ലേ?' ഞാനവരോട് ചോദിച്ചു.
'എന്താണ് മരിക്കാന്നു പറഞ്ഞാൽ?' ചോട്ടുവിന്റെ ചോദ്യമാണ്. ഞാൻ മരണത്തെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കി. കാറിലിരുന്നും അവർ കരഞ്ഞു കൊണ്ട് പറഞ്ഞു. 'വേണ്ട, ഞങ്ങളെ പപ്പ മരിക്കണ്ട'
വീട്ടിലെത്തിയപ്പോഴും അവർ കരച്ചിൽ നിറുത്തുന്നില്ല. വിവരം കേട്ട് ജെജുവും ചെച്ചുവും ചെന്ജുവും വന്നു. വിവരമറിഞ്ഞപ്പോൾ ചെന്ജു പറഞ്ഞു. 'പപ്പാനെ ഞങ്ങൾ ഖത്തറിൽ കൊണ്ടോവും. അപ്പോൾ മരിക്കില്ലല്ലോ?'
അപ്പോൾ മറ്റുള്ളവരും അജ്മാൻ, ദുബൈ എന്നൊക്കെ പറഞ്ഞു. അവരെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു... 'പപ്പ നിങ്ങളെ വിട്ട് ഒരിടത്തും പോകില്ല' അത് കേട്ടപ്പോൾ അവർക്ക് സമാധാനമായി.
'ഞാൻ പപ്പാടെ  കറളാച്ചി കൽക്കണ്ട സ്വത്ത് മോൻ തന്നെയാണ്'. ഇത് ജീച്ചു പറഞ്ഞപ്പോൾ മറ്റുള്ളവരും അത് പോലെ പറഞ്ഞു.
-------------------------------------------------------
മേമ്പൊടി:
1. മരണദേവനൊരു വരം കൊടുത്താൽ
    മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ
    കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
    ചിരിച്ചവരോ കണ്ണീരുപൊഴിക്കും.
2. സൂര്യനായ് തഴുകിയുറക്കമുണർത്തുന്ന
    അച്ഛനെയാണെനിക്കിഷ്ടം
    ഞാനൊന്ന് കരയുമ്പോളറിയാതെ കരയുന്ന
    അച്ഛനെയാണെനിക്കിഷ്ടം

No comments:

Post a Comment