ഭർത്താവുദ്യോഗം (കഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

'അസ്സലാമു അലൈക്കും ജബ്ബാർക്ക, ഞങ്ങൾക്കൊരു പ്രശ്നമുണ്ട്. അതിന്റെ ചർച്ച അടുത്ത ഞായറാഴ്ചയാണ്. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ജബ്ബാർക്ക വരണം'
ഒരു ദിവസം അടുത്ത നാട്ടുകാരായ കുറച്ചാളുകൾ എന്റെ വീട്ടിൽ വന്ന് എന്നോട് ആവശ്യപ്പെട്ടതാണത്.
അവർ അവരുടെ പ്രശ്നം എന്നോട് പറഞ്ഞു.
അവരിൽ ഒരാളുടെ മകൻ ചെറിയമിനായ് എന്ന സ്ഥലത്ത് നിന്ന് അഞ്ചു വർഷം മുമ്പ് വിവാഹം കഴിച്ചു. അതിൽ രണ്ട് വയസ്സായ ഒരു ആണ്‍കുട്ടിയുമുണ്ട്. മകന്റെ ഭാര്യാവീട്ടിലെ കാര്യങ്ങളെല്ലാം നടത്തുന്നത് ആ വീട്ടിലെ സ്ത്രീയാണ്. ഭർത്താവിന്നു ഒരു വിലയുമില്ല. കഴിഞ്ഞയാഴ്ച അദ്ധേഹത്തിന്റെ മകൻ ഗൾഫിൽ നിന്നും വന്നിട്ടും മകന്റെ ഭാര്യയെ പറഞ്ഞയച്ചില്ലെന്നു മാത്രമല്ല, അവർക്ക് വിവാഹബന്ധം ഒഴിഞ്ഞ് കിട്ടണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു'.
ഇങ്ങിനെ കുറേ കാര്യങ്ങൾ അവർ എന്നോട് പറഞ്ഞു.
എല്ലാം കേട്ട്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു 'നോക്കൂ, ഞാൻ വരാം. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഇനി ഞാൻ അവിടെ വന്ന് അവരുടെ സംസാരം കേട്ടിട്ട് അവരുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ ഭാഗത്ത് നില്ക്കും'.
അതവർക്ക് പരിപൂർണസമ്മതമായിരുന്നു.
ഞാൻ കൃത്യസമയത്ത് തന്നെ ചെറിയമിനായ് എന്ന ഗ്രാമത്തിലെത്തി. കാദർക്കാടെ വീട്ടിൽ ചെന്നു. എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സ്വയം പരിചയപ്പെടുത്തി. കാദർക്കാനെയും ഭാര്യ ബൽക്കീസിനെയും ഞാൻ ഇതിന്ന് മുമ്പ് പലവട്ടം ചൂരിത്തറ എന്ന സ്ഥലത്ത് ദിക്കർ ഹൽക്കയിൽ വെച്ച് കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. ആ സ്ത്രീയുടെ വേഷം കണ്ടപ്പോൾ എനിക്ക് അത്ഭുദമായി. സാരി വലിച്ചു ഉടുത്തിരിക്കുകയാണ്. ഞാൻ എന്റെ അടുത്തിരുന്ന പള്ളി സെക്രട്ടറിയോട് ഇത് സൂചിപ്പിച്ചു. ആ സ്ത്രീ സൊസൈറ്റിയിലെ ഡയരക്ടർ ബോർഡ് മെമ്പർ ആണെന്നും അവിടേക്ക് പോകുമ്പോൾ ഇതിനേക്കാൾ മോശമായ രീതിയിലാണ് വേഷമെന്നും ദിക്കർ ഹൽക്കക്ക് മദ്രസയിൽ വരുമ്പോൾ മാത്രം സാരിതലപ്പ് തലയിലൂടെ ഇടുമെന്നും സെക്രട്ടറി എന്നോട് സ്വകാര്യമായി പറഞ്ഞു.
വിവാഹത്തിന്നു വീഡിയോ പാടില്ല എന്ന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് പള്ളികളിൽ നോട്ടീസ് പതിച്ച പോലെ ദിക്കർ ഹൽക്കക്ക് വരുമ്പോഴെങ്കിലും പർധ ധരിക്കാൻ നിര്ധേശിക്കാമല്ലോ എന്ന് ഞാൻ സെക്രട്ടറിയോട് അഭിപ്രായം പറഞ്ഞു. അങ്ങിനെ നിർബന്ധിച്ചാൽ ആളുകളുടെ ദിക്കർ ഹൽക്കക്കുള്ള 'വരവും' പള്ളിയിലേക്കുള്ള 'വരവും' കുറയുമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
'അപ്പോൾ നമുക്ക് സംസാരം തുടങ്ങാമല്ലോ?' പള്ളി പ്രസിഡന്റ് ഇസ്മയിൽ ഹാജി തുടർന്നു 'നമുക്ക് ഇവർ തമ്മിലുള്ള പ്രശ്നം ശെരിയാക്കി വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാം' പ്രസിഡന്റ് നയം വ്യക്തമാക്കി.
'അത് വേണ്ട, എന്റെ മകൾ മൈമുനാക്ക് ഭർത്താവ് നസീമുമായുള്ള വിവാഹം തുടരാൻ ഇഷ്ടമല്ല' അത് പറഞ്ഞത് ബൾക്കീസ് ആയിരുന്നു.
'അല്ല, അത്രയധികം പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടോ?' പള്ളി സെക്രട്ടറിയാണത് ചോദിച്ചത്.
'ആ പറഞ്ഞതിൽ കാര്യമുണ്ടല്ലോ...............' കാദർക്ക അത് പറയുന്നതിന്നിടയിൽക്കയറി ബൾക്കീസ് പറഞ്ഞു 'നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യ..'
കാദർക്ക പിന്നെ ഒന്നും പറഞ്ഞില്ല. മേശപ്പുറത്ത് കിടന്നിരുന്ന ഒരു പഴയ പത്രം എടുത്ത് വായന തുടങ്ങി.
ബൾക്കീസ് പറഞ്ഞത് ശെരിയാണെന്ന് എനിക്ക് തോന്നി. കാരണം ആണുങ്ങളായ ഞങ്ങളും ബൾക്കീസും സംസാരിക്കുന്നിടത്ത് കാദറിന്ന് എന്ത് കാര്യം.
നസീമിന്റെ ഉപ്പ മരിച്ചു. നസീം ഏകമകനാണ്. നസീമിന്റെ ഉമ്മയെ അവന്റെ കൂടെ താമസിപ്പിക്കുന്ന കാര്യത്തിൽ മൈമുനാക്കു തീരെ സമ്മതമല്ല. ഒന്നുകിൽ നസീമിന്റെ ഉമ്മയുമായി താമസിച്ചോ, അല്ലെങ്കിൽ ഞങ്ങൾ മാത്രം. രണ്ടാളും കൂടിയുള്ള ജീവിതം വേണ്ട. ഇതാണ് വിവാഹ ബന്ധം വേണ്ട എന്ന അവരുടെ തീരുമാനത്തിന്നു കാരണം.
'എന്റെ മകൾ ഈ വിവാഹബന്ധം ഇഷ്ടപ്പെടുന്നില്ല' യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ ബൾക്കീസ് പറഞ്ഞു.
അത് മാത്രമല്ല എന്ത് പറഞ്ഞാലും ഇനി നസീമിന്റെ കൂടെ മൈമുനയെ പറഞ്ഞയക്കുന്ന പ്രശ്നമില്ലെന്നും തുറന്നു പറഞ്ഞു, ബൾക്കീസ്.
അത് വരെ നിശബ്ദനായ ഞാൻ ചോദിച്ചു. 'ആട്ടെ ഈ വിവാഹബന്ധം തുടരാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മൈമൂന എഴുതി തരുമോ?'
'അത് പറ്റില്ല, രേഖയായി ഒന്നും എഴുതി തരില്ല. പിന്നെ ഞങ്ങൾ നഷ്ടപരിഹാരം അവർക്ക് കൊടുക്കേണ്ടി വരും' പെട്ടെന്നാണ് ബൾക്കീസ് മറുപടി പറഞ്ഞത്.
ബൾക്കീസ് നിയമം മനസ്സിലാക്കിയെന്ന് എനിക്ക് മനസ്സിലായി. എന്റെ ആദ്യത്തെ ഇരയിൽ ബൾക്കീസ് കൊത്തിയില്ല.
അടുത്ത ചോദ്യം ഞാൻ ചോദിച്ചു. ആട്ടെ, 'ഈ വിവാഹം ആരാണ് തീരുമാനിച്ചത്?'
'ഇക്ക തന്നെ. ഈ മനുഷ്യന് നല്ലത് നോക്കിയെടുക്കാൻ അറിയില്ല'
ഏത് ഇക്ക എന്ന എന്റെ ചോദ്യത്തിന്നു ബൾക്കീസ് കാദറിനെ ചൂണ്ടി കാണിച്ചു. അദ്ദേഹം അപ്പോഴും പത്രത്തിൽ നോക്കിയിരിക്കുകയാണ്.
'നിങ്ങളെ സെലക്ട് ചെയ്തതും ഈ മനുഷ്യൻ തന്നെയല്ലേ എന്ന് ഞാൻ ചോദിച്ചു. അതെ എന്ന് ബൾക്കീസ് പറഞ്ഞു.
പത്രവായനയിൽ മുഴുകിയ പോലെ ഇരിക്കുന്ന കാദർ പത്രത്തിന്നു മുകളിലൂടെ എന്നെ നോക്കി ചിരിച്ചു.
'ഞാൻ ഒരു ചോദ്യം മൈമൂനാട് ചോദിക്കട്ടെ. നിങ്ങളും ഇനി വലുതായി ഇത് പോലെ നിങ്ങളുടെ മകൻ കഴിക്കുന്ന പെണ്‍കുട്ടി ഇത് പോലെ നിങ്ങളെ കൂടെ താമസിപ്പിക്കരുതെന്നു പറഞ്ഞാൽ നിങ്ങൾക്ക് വിഷമമുണ്ടാവില്ലേ'. ഞാൻ ചോദിച്ചു.
'അതൊക്കെ അപ്പോഴത്തെ കാര്യമല്ലേ?' ഇതായിരുന്നു മൈമുനയുടെ മറുപടി.
അവരുടെ തീരുമാനത്തിൽ മാറ്റമില്ലെന്നു ഉറപ്പായപ്പോൾ ഞങ്ങൾ സംസാരം നിറുത്തി.
ഞാൻ നസീമിനെ വിളിച്ചു പുറത്തു ചെന്നു.
'നസീമേ ഇത്തരം പെണ്‍കുട്ടികളുമായുള്ള ബന്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്' ഞാനവനെ കാര്യം പറഞ്ഞു മനസ്സിലാക്കി.
'അതെനിക്കറിയാം ജബ്ബാർക്ക. എനിക്ക് ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹമില്ല. ഇവളുമായുള്ള ബന്ധം ഞാൻ ആഗ്രഹിച്ചത് എന്റെ മകനൊരു ഉമ്മയും ഉപ്പയും ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണ്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ എന്റെ മകന്റെ കാര്യം ആലോചിക്കുമ്പോഴാണ് എന്റെ വിഷമം'. ഇതായിരുന്നു നസീമിന്റെ മറുപടി.
അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.
ഒടുവിൽ ബൽക്കീസിന്റെ ആവശ്യം അംഗീകരിച്ചു. വിവാഹബന്ധം വേർപെടുത്തി. നസീമിന്റെ മകൻ നിഷാദിനെ ബൽകീസിന്റെ ആവശ്യപ്രകാരം മൈമുനാക്ക് തന്നെ കൊടുത്തു.
എന്റെ ലീവ് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗൾഫിലേക്ക് പോയി.
ഇതിനിടെ നസീം രണ്ടാമത് വിവാഹം കഴിച്ചെന്നും അവർ സുഖമായി ജീവിക്കുന്നു എന്നുമറിയാൻ കഴിഞ്ഞു.
സമയത്തിന്റെ വേഗതയെ നാം രണ്ട് തരത്തിൽ കുറ്റം പറയാറുണ്ട്. എന്തൊരു വേഗത്തിലാണ് കാലം പോകുന്നത് എന്ന് ചിലപ്പോൾ പറയും. എന്നാൽ മറ്റു ചിലപ്പോൾ പറയും കാലം പോയിക്കിട്ടുന്നില്ലല്ലോ എന്ന്.
എന്നാൽ എനിക്ക് കാലം വളരെ വേഗം പോകുന്ന പോലെ തോന്നി.
ആദ്യം എഴുതിയ സംഭവം കഴിഞ്ഞിട്ട് എന്റെ ഗൾഫ് ജീവിതം ഇരുപത്തിരണ്ടു വർഷം വീണ്ടും കഴിഞ്ഞു.
വെറും പത്ത് ദിവസത്തെ ലീവിന്ന് ഞാൻ നാട്ടിൽ വന്നു. ഒരു ദിവസം ഞാൻ തൃശ്ശൂർ പോയി തിരിച്ചു വരുമ്പോൾ ഭാര്യയെ ഫോണ്‍ വിളിച്ചു പറഞ്ഞു. 'നീ വേഗം റെഡിയാവുക, ഞാൻ അരമണിക്കൂറിന്നുള്ളിൽ അവിടെയെത്തും. നമുക്ക് അനുജൻ താജുവിന്റെ വീട്ടിൽ പോകാം'
അവൾ സമ്മതിച്ചു. എന്റെ അനുജൻ താജു കാട്ടൂർ അൽബാബ് സ്കൂളിന്നടുത്താണ് താമസിക്കുന്നത്.
ഞാൻ വീട്ടിലെത്തുമ്പോൾ ഗൈറ്റിന്നടുത്തു തന്നെ ഭാര്യ നിൽക്കുന്നു. യാത്രക്ക് റെഡിയായിട്ടുമില്ല. ദേഷ്യം ഉള്ളിലടക്കി ഞാൻ ചോദിച്ചു 'എന്തേ യാത്രയാവാഞ്ഞേ'
പതുക്കെ പറ എന്ന് ആങ്ക്യഭാക്ഷയിൽ കാണിച്ചിട്ട് അവൾ എന്റെ അടുത്ത് പറഞ്ഞു 'ഇക്കാനെ അന്വേഷിച്ചു ഒരു സ്ത്രീ വന്നിട്ടുണ്ട്. അവർ ആരാണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല, വളരെ ദുഃഖം തോന്നുന്നു. കുത്ത് വാക്ക് പറയരുതെന്ന് ഇക്കാട് പറയാൻ അവൾ പറഞ്ഞു'
'നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേ? വീട്ടിൽ വരുന്നവർ ഏത് ശത്രുക്കളാണെങ്കിലും നാം മാന്യമായല്ലേ സ്വീകരിക്കാറുള്ളൂ'.
ആ സ്ത്രീ ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വീട്ടിൽ ചെന്നു.
<< അടുത്ത ഭാഗത്തിൽ അവസാനിക്കും >>ഒരു ദിവസം അടുത്ത നാട്ടുകാരായ കുറച്ചാളുകൾ എന്റെ വീട്ടിൽ വന്ന് എന്നോട് ആവശ്യപ്പെട്ടതാണത്.

No comments:
Post a Comment