കുവൈറ്റ് സന്ദർശനം (യാത്രാവിവരണം - അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ
അബൂദാബിയിൽ ജോലി ചെയ്യുമ്പോൾ ലീവ് എന്ന് കേട്ടാൽ ഉടനെ ചിന്ത പോവുക ഏത് നാട്ടിലേക്കാണ് ടൂർ പോവുക എന്നാണ്. അങ്ങിനെ മൂന്ന് ദിവസത്തെ പെരുന്നാൾ ലീവ് കിട്ടിയപ്പോൾ ഗൾഫിലെ ഏതെങ്കിലും രാജ്യം സന്ദർശിക്കാമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.
നാട്ടിൽ വെച്ച് എത്ര ചക്കയും മാങ്ങയും കിട്ടിയാലും നമുക്ക് വലിയ രുചിയൊന്നും തോന്നാറില്ല. എന്നാൽ അതേ മാങ്ങയോ ചക്കയോ ഗൾഫിൽ കിട്ടിയാലോ നമ്മളൊക്കെ ആർത്തിപണ്ടാറങ്ങളാവും അല്ലെ?. അത് പോലെ കേരളത്തിന്റെ പച്ചപ്പും മഴയും കാണുമ്പോൾ നാട്ടിലുള്ളപ്പോൾ നമുക്ക് വലിയ കാര്യമായി തോന്നില്ല. എന്നാൽ വിദേശങ്ങളിൽ ഈ കേരളത്തിന്റെ മിനി പതിപ്പ് കാണാൻ ആർക്കാണ് ഇഷ്ടപ്പെടാത്തത്? കുറച്ചൊക്കെ പച്ചക്കറികൾ നട്ടുവളര്ത്തിയിട്ടുള്ള അലൈനിലെ ബുറൈമിയിൽ പോയിട്ടുണ്ടെങ്കിലും ശെരിയായ കേരളത്തിന്റെ മിനി പതിപ്പായ ഒമാനിലെ സലാലയിൽ പോകാൻ മനസ്സ് പറഞ്ഞു.
അത് വരെ ഒമാന് UAEയിൽ എംബസ്സി ഉണ്ടായിരുന്നില്ല. ആയിടെയാണ് അബൂദാബിയിൽ ഒമാൻ എംബസ്സി വന്നത്. കാര്യങ്ങൾ എളുപ്പമാവുന്ന ലക്ഷണമാണ്. പെട്ടെന്ന് ഷൈകിന്റെ ലെറ്റർ അടക്കം ഫോം പൂരിപ്പിച്ചു കൊടുത്തു. നാളെയാണ് പെരുന്നാൾ. ഉച്ചക്ക് മുമ്പ് വിസ അടിച്ചു കിട്ടിയാലേ ഇന്ന് രാത്രിയിലെ ഫ്ലൈറ്റിൽ മസ്കത്തിലെക്കും അവിടെ നിന്ന് സലാലയിലെക്കും പോകാൻ കഴിയൂ. വരുന്ന വിവരം സലാലയിലുള്ള നാട്ടുകാരനെ വിവരം അറിയീച്ചു.
ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ നാടുകളിലേക്ക് വിസ എയർപോർട്ടിൽ കിട്ടാറുണ്ട്. ലണ്ടനിലേക്ക് ഇന്റർവ്യൂ കഴിഞ്ഞു വിസ ഇഷ്യൂ ചെയ്യാറുണ്ട്. ഒരു രാജ്യത്തെ എംബസ്സിയും ഷൈഖിന്റെ ലെറ്റർ ഉണ്ടെങ്കിൽ തിരസ്കരിക്കാറില്ല. പക്ഷെ, ഉച്ചയ്ക്ക് ഒരു മണിക്ക് ഒമാൻ എംബസ്സിയിൽ നിന്നും അറിയീപ്പു വന്നു - എന്റെ വിസ റിജെക്റ്റ് ചെയ്തു എന്ന്. എനിക്ക് സങ്കടമായി. എന്താണ് ഷൈഖിന്റെ എഴുത്ത് ഉണ്ടായിട്ടും റിജെക്റ്റ് ചെയ്തതെന്ന കാര്യം ഇന്നും ഒരു മരീചിക പോലെ നിൽക്കുന്നു. അന്ന് അബൂദാബിയും ഒമാനും തമ്മിൽ അലൈനിൽ ചെറിയൊരു അതിർത്തി തർക്കം ഉണ്ടായതാവാം കാരണമെന്ന് ഞാൻ കരുതുന്നു.
എന്തായാലും പെരുന്നാളിന് മറ്റേതെങ്കിലും രാജ്യം സന്ദർശിക്കണമെന്ന ചിന്ത എന്നെ വേട്ടയാടി. അപ്പോഴാണ് കുവൈറ്റ് മനസ്സിലേക്ക് ഓടിയെത്തിയത്. വിസ സ്റ്റാമ്പ് ചെയ്യാൻ അബുദാബിയിലെ കുവൈറ്റ് എമ്പസ്സിയിൽ ഷൈക്കിന്റെ ലെറ്റെറുമായി ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മലയാളി സ്റ്റാഫ് എന്നോട് പറഞ്ഞത് 'സാർ, ഈ എഴുത്ത് കൊടുത്തു സാർ ആവശ്യപ്പെട്ടാൽ സിംഗിൾ എൻട്രി വിസക്ക് പകരം മൾടിപ്പിൾ എൻട്രി വിസ കിട്ടും' എന്നാണു. ഞാൻ അപ്രകാരം ചെയ്തു.
അങ്ങിനെ ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറു ജൂലൈ ഒന്നിന്നു കുവൈറ്റിൽ എത്തി.
എന്നെ കാത്തു എന്റെ കസിൻ ഹനീഫ എയർപോർട്ടിൽ ഉണ്ടായിരുന്നു. അവനും അവന്റെ അനുജൻ അശറഫും ഒരു നിശ്ശബ്ധ പ്രകൃതിയാണ്. ഞാൻ കുവൈറ്റിൽ ഉള്ള മുഴുവൻ സമയവും എന്റെ ഒരു നിഴൽ പോലെ ഹനീഫ കൂടെയുണ്ടായിരുന്നു.
അശറഫ് എന്റെ കൂടെ കളിച്ചു വളർന്ന എന്റെ കസിൻ ആണ്. സത്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ടവരിൽ നിന്ന് നഷ്ടപ്പെട്ടവരുടെ നികത്താനാവാത്ത ദു:ഖത്തിലെ ഒന്നായിരുന്നു അവന്റെ മരണം. രണ്ടായിരത്തിമൂന്നു സെപ്റ്റംബർ ഇരുപത്തെട്ടിന്നു ആണ് എന്റെ അശറഫിന്റെ മരണം. പെരിങ്ങോട്ടുകര പള്ളിയിൽ അവനെ മറവു ചെയ്യാൻ കബറിലേക്ക് ഞാൻ ഇറങ്ങി നിൽക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർഥിച്ചത് ഞാൻ മരണപ്പെട്ടു കഴിഞ്ഞു നാളെ പരലോകത്തെ സ്വർഗത്തിൽ അവന്റെ ഒപ്പം ആക്കണമേ എന്നാണു.
അവന്റെ മറ്റൊരു സഹോദരൻ ഹനീഫ് എന്റെ മറ്റൊരു കൂട്ടുകാരനായിരുന്നു. കൂടുതൽ അടുപ്പം അശറഫിനോട് ആവാൻ കാരണം, ഞാനും അശറഫും അബൂദാബിയിലായിരുന്നു എന്നത്കൊണ്ടാണ്. എന്നാൽ ഹനീഫ് കുവൈറ്റിൽ ആയിരുന്നു. കുറെ വർഷങ്ങളായി ഹനീഫയെ കണ്ടിട്ട്. കാരണം അവൻ നാട്ടിൽ വരുമ്പോൾ ഞാൻ ഗൾഫിൽ ആയിരിക്കും. അത് പോലെ ഞാൻ നാട്ടിൽ വരുമ്പോൾ അവൻ ഗൾഫിലും. എന്റെ ഉപ്പാടെ ബന്ധക്കാരോട് എനിക്കും ഇത്രയധികം ഇഷ്ടം തോന്നാൻ കാരണം എന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ ഉപ്പാടെ പ്രാര്ത്ഥന കൊണ്ടും ഗുരുത്തവും പൊരുത്തവും എനിക്ക് കിട്ടിയത് കൊണ്ടും ആണ് ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കാനുള്ള സ്ഥിതി ആയത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ ഉപ്പാടുള്ള സ്നേഹമാണ് ഞാൻ ഉപ്പാടെ ബന്ധക്കാരോട് കാണിക്കുന്നത്.
ഞങ്ങൾ ചെറുപ്പത്തിൽ കല്ലുങ്ങൾ കടവിൽ പുഴയിൽ ഒരു പാട് നീന്തി കളിച്ചിട്ടുണ്ട്. മത്സരിച്ചു അക്കരെയിക്കരെ നീന്തും. ഞങ്ങൾ നീന്തുകയും മുങ്ങാൻകുഴി ഇടുകയും ചെയ്യാറുണ്ട്. ആദ്യ കരയിൽ നിന്നും നീന്തി മറുകരയിലെത്തി തിരിച്ചു തുടങ്ങിയ കടവിൽ എത്തുമ്പോഴാണ് ജേതാവാകുക. എല്ലാ പ്രാവശ്യവും ഹനീഫയാണ് വിജയിക്കുക. ഇതെന്തു മറിമായം എന്നാലോചിച്ചു നിലൽക്കുമ്പോഴാണ് അതിന്റെ ഗുട്ടൻസ് മനസ്സിലായത്. ഞങ്ങൾ (ഞാനും ആശറഫും) മുങ്ങാൻ കുഴിയിട്ട് നീന്തുമ്പോൾ ഹനീഫ പകുതി എത്തിയിട്ട് തരിച്ചു നീന്തും.
പിറ്റേന്ന് കുവൈറ്റിലെ ഒരു റസ്റൊരന്റിൽ ഞങ്ങളുടെ പെരുന്നാൾ സദ്യ. അവിടെ അബ്ബാസിയായിൽ ആയിരുന്നു താമസം. അബ്ബാസിയ ശെരിക്കും ഒരു മലയാളീ സംഗമം തന്നെ. അവിടെ ഫഹാഹീൽ തുടങ്ങി പല സ്ഥലത്തും പോയി. കാട്ടൂർ, നെടുമ്പുര ഭാഗത്ത് നിന്നുള്ള ഒട്ടനവധി നാട്ടുകാരെ കാണാൻ കഴിഞ്ഞു. ഞാൻ ഗൾഫിൽ പോകുന്നതിനു മുമ്പ്, കത്തയക്കുന്ന എയർമെയിൽ കവർ നെടുമ്പുരയിലുള്ള ഗൾഫുകാരുടെ ബന്ധക്കാരിലാണ് ആദ്യമായി കണ്ടിട്ടുള്ളത്. സന്ദർശനം ചെറുതായിരുന്നുവെങ്കിലും മറക്കാനാവാത്ത ദിവസങ്ങളായിരുന്നു ഹനീഫയുടെ കൂടെ ഉണ്ടായിരുന്നത്.
മൂന്നു ദിവസത്തെ പെരുന്നാൾ ആഘോഷിക്കാനാണ് കുവൈറ്റിൽ വന്നതെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിൽ ന്നിന്നും കാൾ വന്നു. ഷൈഖിന്റെ പാലസിലെ വാച്ച്മാൻ ഇറാനിയായ മുഹമ്മദ് റിസ്സയുടെ മരണം. റൂമിൽ കിടന്നുറങ്ങുമ്പോഴാണ് മരിച്ചത്. റൂമിൽ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറെസ്റ്റ് ചെയ്തു. ഉടനെ എല്ലാ പരിപാടികളും ക്യാൻസൽ ചെയ്തു, അബുദാബിയിലേക്ക് തിരിച്ചു ചെല്ലാൻ ആവശ്യപ്പെട്ടു. ശെരിക്കു പറഞ്ഞാൽ ഇതൊരു കുവൈറ്റ് സന്ദർശനം എന്ന് പറയാൻ ഒക്കത്തില്ല. ഹനീഫയെ സന്ദർശിക്കൽ എന്ന് വേണം പറയാൻ.
അതിന് ശേഷം രണ്ടു പ്രാവശ്യം കൂടി കുവൈറ്റ് സന്ദർശിക്കാനും കഴിഞ്ഞ വർഷം നാട്ടിൽ നിന്ന് ജിദ്ദയിലേക്ക് കുവൈറ്റ് വഴി പോകാനും കഴിഞ്ഞു.

No comments:
Post a Comment