മനോഹരമായ പ്രതികാരം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

അബൂദാബി കോർണീഷിലെ പുൽത്തകിടിയിൽ ഒരു പുൽപായയിട്ടു
വൈകുന്നേരം ഞാനും എന്റെ മൂന്നു വയസ്സായ മകൾ സൈരബാനുവും ഇരുന്നു കാറ്റ്
കൊള്ളുകയാണ്. വ്യാഴാഴ്ച ആയതു കൊണ്ട് നല്ല ജനത്തിരക്കുണ്ട്. മകളുടെ കളികൾ
കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. മറ്റു കുട്ടികൾ അവരുടെ ഉമ്മമാരുടെ കൈപിടിച്ച്
നടക്കുന്നത് കണ്ടപ്പോൾ എന്നും സൈര ചോദിക്കാറുള്ള ചോദ്യം ഇത്തവണയും അവൾ ആവർത്തിച്ചു
- 'ടൂർ കഴിഞ്ഞു ഉമ്മ എന്നാ
വരാ പപ്പാ?' ഉമ്മ വരും മോളെ എന്ന് ഞാൻ
പറഞ്ഞത് അവൾക്കു സന്തോഷമായില്ല. 'പപ്പ എപ്പോഴും ഇതു
തന്നെയാ പറയ? എനിക്ക് എന്റെ ഉമ്മാനെ
കാണാൻ ചൊതിയാവുന്നു. ഉമ്മാക്ക് എന്നെ ചാണാൻ ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ ഉമ്മ
വരാത്തത്.' അവൾ ചില "ക"
എന്നാ വാക്കുകൾ "ച" എന്ന് ഉച്ചരിക്കാറുള്ളതു കൊണ്ട് ഞാൻ അവളെ കൊണ്ട്
ഒന്ന് കൂടി പറയീപ്പിച്ചു. അവൾ പിണങ്ങി മാറി നിന്നു. എനിക്കറിയാം വീണ്ടും അവൾ എന്റെ
അടുത്ത് തന്നെ വരുമെന്ന്. എത്ര നാളായി ഇത് ഞാൻ കാണുന്നതാണ്.
അത് പോലെ അവൾ എന്റടുത്തു വന്നു. ഞാൻ ആനയായി കളിക്കണമത്രേ. കോര്ണീഷിലായിട്ടും അവൾ പറഞ്ഞ പോലെ ചെയ്തു.
ഞങ്ങളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു 'ജബ്ബാറിക്കയല്ലേ?'
അതെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു 'നിങ്ങളെ മനസ്സിലായില്ല?'
'അത് പറയാം, അതിന്നു മുമ്പ് നിങ്ങളെ എനിക്ക് കാണിച്ചു തന്ന ഒരാള് ആ കാറിലുണ്ട്. അവർക്ക് ജബ്ബാറിക്കാനെ കാണണമെന്ന് പറഞ്ഞു.'
അദ്ദേഹത്തിന്റെ കൂടെ ഞാൻ മകളുമായി ചെന്നു.
കാറിന്നുള്ളിൽ ഒരു സ്ത്രീ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ തലയിൽ നിന്നും വീണ സാരിത്തലപ്പ് ശെരിയാക്കിയിട്ടു.
'ജബ്ബാറിക്കാക്ക് എന്നെ മനസ്സിലായോ?' അവളുടെ ചോദ്യം കേട്ട് ഞാൻ സൂക്ഷിച്ചു നോക്കി. സംശയം തീർക്കാനായി ഞാൻ ചോദിച്ചു ; 'ജഹനാരയല്ലേ?'
'അതെ' എന്ന അവളുടെ മറുപടിയും സൈരായെ എടുക്കാൻ കൈ നീട്ടിയതും ഒന്നിച്ചായിരുന്നു. ജഹനാരയുടെ അടുത്ത് പോകാതെ സൈര എന്നോട് ഒന്ന് കൂടി മുട്ടി നിന്നു.
'മക്കളൊക്കെ?' രണ്ടു പേരോടുമായി ഞാൻ ചോദിച്ചു.
'ഇക്ക, അത് വലിയ ട്രാജെടിയാണ്. കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്ഷമായി. ഞങ്ങൾക്ക് മക്കളില്ല. ഞങ്ങൾ പരസ്പരം തമാശയിൽ പറയാറുണ്ട് - ഇവളുടെ മകൻ ഞാനും എന്റെ മകൾ ഇവളുമാണെന്ന്' ജഹനാരയുടെ ഭർത്താവ് സലിം ആണ് അത് പറഞ്ഞതു.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വായാടിയായ സൈര കടലിലെ ഓളങ്ങൾ നോക്കി നില്ക്കുകയാണ്. ഞങ്ങൾ ഫോണ്‍ നമ്പറുകൾ പരസ്പരം കൈമാറി.
ഞങ്ങൾ ഫ്ലാറ്റിലെക്കു തിരിച്ചു പോന്നു. നാളെ എന്താണ് സംഭവിക്കുക, ഒരു പെണ്‍കുട്ടിയാണല്ലോ അവൾക്കു തീര്ച്ചയായും ഒരു മാതാവിന്റെ ആവശ്യം വരും എന്നൊന്നും എനിക്ക് അറിയാഞ്ഞിട്ടല്ല. ജീവിതത്തിന്റെ പരീക്ഷണങ്ങളെ സധൈര്യം നേരിടാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഞാൻ. അല്ലെങ്കിൽ തന്നെ എനിക്ക് എന്റേതായ ചില ആശയങ്ങളും ആദർശങ്ങളും ഉണ്ട്. ആരൊക്കെ എതിർത്താലും എന്റെ വഴിയിലൂടെയെ ഞാൻ സഞ്ചരിക്കൂ. ആ ഒരൊറ്റ കാരണത്താൽ പലരും എന്നെ ഒരു നിഷേധിയായി ഗണിക്കാറുണ്ട്.
എനിക്ക് ഉറക്കം വരുന്നില്ല. സൈര എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുകയാണ്. ഞാൻ പഴയ കാര്യങ്ങൾ ഓർത്തു.
എന്റെ ഉമ്മായുടെ ജേഷ്ടന്റെ മകളാണ് ജഹനാര. ഗൾഫിൽ നിന്നും ഞാൻ ആദ്യമായി നാട്ടിൽ വന്ന സമയത്ത് കല്യാണാലോചനകൾ വന്നിരുന്നു. ഇത് മനസ്സിലാക്കിയ മാമ എന്റെ ഉപ്പാട് ജഹനാരയെ എനിക്ക് ഇഷ്ടമാണെന്ന വിവരവും അത് നടത്തിക്കൂടെ എന്നും ചോദിച്ചു. ഉപ്പാക്ക് ഇഷ്ടക്കേട് ഉണ്ടായിരുന്നില്ല എന്നാൽ ഉമ്മ ആ ബന്ധത്തെ നഖശികാന്തം എതിർത്തു. എന്ത് പറഞ്ഞിട്ടും ഉപ്പ അനുസരിക്കുന്നില്ല എന്ന് വന്നപ്പോൾ ഉമ്മ ഒരു പുതിയ വെളിപെടുത്തൽ നടത്തി. ജഹനാരക്ക് ഉമ്മ മുലപ്പാൽ കൊടുത്തിട്ടുണ്ടത്രേ. അതുകൊണ്ട് അവൾ എന്റെ സഹോദരിയായി വരും അപ്പോൾ വിവാഹം നടത്താൻ പറ്റില്ലല്ലോ. അത് കേട്ടപ്പോൾ ഉപ്പാടെയും മനസ്സ് മാറി ഞാൻ ആ വരവിൽ വിവാഹം നടത്താതെ ഗൾഫിലേക്ക് തിരിച്ചു പോന്നു.
ജഹനാരയുടെ വിവാഹം നടന്നെന്നു പിന്നീട് ഞാൻ അറിഞ്ഞു. മുലപ്പാൽ കൊടുത്ത വിഷയം നുണയാണെന്ന് വർഷങ്ങൾക്കു ശേഷം ഉമ്മ പറഞ്ഞു, ആരും ചോദിക്കാതെ തന്നെ. മരണക്കിടക്കയിൽ കിടന്നു ഉമ്മ അതു പറയുമ്പോൾ കണ്ണിൽ നിന്നും വന്ന കണ്ണീരിന്നു ഒരു പാട് വേദനയുണ്ടാവാം. ജ്യേഷ്ഠന്റെ കല്യാണത്തിന്റെ തലേന്ന് എല്ലാവരും കൂടി മാവില കൊണ്ട് മാല ഉണ്ടാക്കി ജഹനാരയുടെ കഴുത്തിൽ എന്നെ കൊണ്ട് അണിയീപ്പിച്ചതും അത് കണ്ടു വന്ന ഉമ്മ ആ മാല പൊട്ടിച്ചെറിഞ്ഞതിന്റെയും അർത്തം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലല്ലോ?
പിന്നീട് ഞാൻ വിവാഹം കഴിച്ചു , സാറയെ. ഒരു വർഷത്തിന്നുള്ളിൽ അവളെ ഗൾഫിലേക്ക് കൊണ്ട് വന്നു. പ്രസവം അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ ആയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം അവൾക്കു ഇൻഫെക്ഷൻ വന്നു അൽജസീറ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു, എനിക്കൊരു പൊന്നുമോളെ -സൈരാനെ തന്നുകൊണ്ട്. ബഹ്റയിനിൽ ആയിരുന്ന അനുജത്തിയേയും അളിയനേയും അബുദാബിക്ക് കൊണ്ട് വന്നു എന്റെ കൂടെ താമസിപ്പിച്ചു. അവരാണ് സൈരായെ നോക്കുന്നത്. പലരും എന്നോട് നിർബന്ധിചു, മറ്റൊരു വിവാഹം കഴിക്കാൻ. എന്റെ മകളെ ഓർത്തു ഞാനതിനു സമ്മതം കൊടുത്തില്ല.
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഫോണിന്റെ ബെല്ലടി കേട്ടാണ് ഉണർന്നത്. അങ്ങേത്തലക്കൽ ജഹനാരയുടെ ഭർത്താവ് സലീമായിരുന്നു.
'ജാബറുക്ക ഇന്ന് ഉച്ചയ്ക്ക് സൈരയെയും കൊണ്ട് ഞങ്ങളുടെ ഫ്ലാറ്റിൽ വരണം. ഇവിടെ വന്നിട്ട് ഭക്ഷണം കഴിക്കാം.'
സലീമിന്റെ ആവശ്യം ഞാൻ സന്തോഷത്തോടെ നിരസിച്ചു. കാരണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉറങ്ങുന്ന ശീലം പണ്ടേ എനിക്കുണ്ട്. പക്ഷെ സലിം വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവർ താമസിക്കുന്നത് ഓൾഡ് എയർപോർട്ട് റോഡിൽ മെയിൻ ഹോസ്പിറ്റലിന്നടുത്തുള്ള റഷീദ് ബിൻ അഹമദ് അൽഹാമെലി ബിൽഡിങ്ങിൽ 408 നമ്പർ ഫ്ലാറ്റിലാണെന്ന് പറഞ്ഞു.
പള്ളിയിൽ നിന്നും തിരിച്ചു വന്നു സൈരയെയും കൂട്ടി സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സൈരയെ എടുക്കാനായി ജഹനാര അവളുടെ അടുത്തേക്ക് വന്നു. അവൾ ചെന്നില്ല. ജഹനാര കുറച്ചു കളിപ്പാട്ടങ്ങൾ അവൾക്കു കാണിച്ചു. സൈര എന്നെ നോക്കി. ഞാൻ അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ സൈര ജഹനാരയുടെ അടുത്തേക്ക് ചെന്നു. അവൾ സൈരയെ എടുത്തു ഒരുപാട് ചുംബനങ്ങൾ കൊടുത്തു. ആ വീട്ടിൽ ഒരു പാട് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചോദിക്കാതെ തന്നെ സലിം പറഞ്ഞു. 'പുറത്തു പോയാൽ ജഹനാര കളിപ്പാട്ടങ്ങൾ വാങ്ങും. കുട്ടികൾ ഇല്ലാത്ത, ഇനി ഉണ്ടാവാത്ത നമുക്കെന്തിനാ എന്ന് ഒരു പ്രാവശ്യം ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് നമ്മൾ കുട്ടികളല്ലേ എന്നാണു'
ഞാൻ ഒന്നും പറഞ്ഞില്ല.
സലീം തുടർന്ന് പറഞ്ഞു 'അവൾ ചിലപ്പോൾ, മാനസിക വിഭ്രാന്തി കാണിക്കാറുണ്ട്. കുട്ടികളുണ്ടാവില്ല എന്നറിഞ്ഞത് മുതൽ അവൾ ഉള്ളു തുറന്നു ചിരിച്ചിട്ടില്ല'
അകത്തു നിന്നും ജഹനാരയുടെയും സൈരയുടെയും ചിരികൾ കേൾക്കുന്നുണ്ട്.
സമയം പോയതു ജഹനാര അറിഞ്ഞില്ലെന്നു തോന്നുന്നു. സലിം ജഹനാരയെ വിളിച്ചു ഭക്ഷണം കൊണ്ട് വെക്കാൻ പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ ജഹനാര എന്റെ പാത്രത്തിലേക്ക് മാങ്ങ അച്ചാർ എടുത്തിട്ടിട്ടു പറഞ്ഞു 'ജബ്ബാറിക്കാക്ക് മാങ്ങ അച്ചാർ ഇഷ്ടമാണല്ലോ'
അതിന്നു സലിം ആണ് മറുപടി പറഞ്ഞത് :'ഇക്കാക്ക് എരിവ് കുറച്ചേ പാടുള്ളൂ എന്നത് കൊണ്ടാണ് ഇന്ന് അത്തരത്തിൽ കറി ഉണ്ടാക്കിയത്'
'എന്റെ എല്ലാ കാര്യങ്ങളും ജഹി പറഞ്ഞിട്ടുണ്ട് അല്ലെ?'
മടിയിലിരുത്തി സയിരാക്ക് ഭക്ഷണം വാരി കൊടുത്തത് ജഹനാരയാണ്.
അവളെ വേറെ സീറ്റിൽ ഇരുത്തിക്കൊള്ളാനും അവൾ തനിച്ചു ഭക്ഷണം കഴിച്ചു കൊള്ളുമെന്ന് ഞാൻ പറഞ്ഞിട്ടും ജഹനാര അത് ചെയ്തില്ല വൈകുന്നേരം ഞങ്ങൾ യാത്ര പറയുമ്പോൾ ജഹനാരയും സലീമും കൂടി സയിരായെ ഇന്ന് രാത്രി അവിടെ താമസിപ്പിക്കാൻ അനുവാദം ചോദിച്ചു.
അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവും എന്ന് ഞാൻ അവരോട് പറഞ്ഞു. സത്യത്തിൽ അവളെ പിരിഞ്ഞിരിക്കുന്നതു എനിക്ക് എന്റെ ഹൃദയം മുറിച്ചു മാറ്റുന്നതിനു സമമാണ്.
'ഞങ്ങൾക്ക് ബുദ്ധിമുട്ടോ, ഒരിക്കലുമില്ല' എന്ന മറുപടി കേട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവളില്ലാത്ത ആദ്യത്തെ രാത്രി. അവൾക്കു ഉറക്കം കിട്ടാൻ ഞാനും എനിക്ക് അവളും വേണമെന്ന സത്യം ഞാൻ മറന്നു. അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്‍കുട്ടിയല്ലേ? ഒരു ദിവസം മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടേ. സഹിക്കുക തന്നെ.
രാത്രി അവളുടെ ശബ്ദം കേൾക്കാൻ കൊതിയായി. ഫോണ്‍ എടുത്തു വിളിക്കാൻ തുടങ്ങി. വേണ്ട രാത്രി ഒരു മണിയായി. അവർ ഉറങ്ങുകയായിരിക്കും.
ഒരു വിധം നേരം വെളുപ്പിച്ചെന്നു പറഞ്ഞാൽ മതിയല്ലോ. കാലത്ത് തന്നെ സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സയിര ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു. - 'പപ്പ എന്നോട് നുണ പറഞ്ഞു അല്ലെ'
എനിക്കൊന്നും മനസ്സിലായില്ല.
അവൾ കൂട്ടിച്ചേർത്തു. 'ഉമ്മ ടൂറിന്നു പോയിരിക്കയാണെന്ന് പപ്പാ പറഞ്ഞില്ലേ?
'ഉവ്വ്. ഞാൻ പറഞ്ഞു.'
'അത് നുണ. ദേ, എന്റെ ഉമ്മ'
അവൾ ചൂണ്ടിക്കാണിച്ചിടത്തെക്ക് ഞാൻ നോക്കി. കുറ്റബോധത്താൽ തല കുനിച്ചു വാതിൽ ചാരി നിൽക്കുകയാണ് ജഹനാര.
സ്നേഹത്തിന്റെ പരിശ്ചേദം കാണാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ പോരാൻ നേരത്ത് സൈര പറഞ്ഞു -' 'പപ്പാ, ഞാൻ ഉമ്മാടെ അടുത്ത് ഇന്ന് നിന്നോട്ടെ?'
ഞാൻ അതിന്നു സമ്മതം മൂളിയിട്ട് ഒരു കുസൃതി ചോദ്യം ചോദിച്ചു. 'മോൾ, ആരുടെ മോളാ?
ഉടനെ അവളുടെ മറുപടി വന്നു. 'ഞാൻ പപ്പാടെ ചച്ചര മോള്' ചക്കര മോൾ എന്നാണു അവൾ ഉദ്ദേശിച്ചത്.
ഞാൻ തിരിച്ചു പോന്നു.
പിറ്റേന്ന് വൈകീട്ട് സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
തിരിച്ചു പോരാൻ റെഡിയായി സൈര നില്ക്കുന്നുണ്ട്. അവളുടെ ഇഷ്ടപ്രകാരമുള്ള രീതിയിൽ മുടി കെട്ടി വെച്ചിരിക്കുന്നു. അനുജത്തിയുമായി അവൾ പിണങ്ങാറു എപ്പോഴും ഈ മുടി കെട്ടിവെക്കുന്ന കാര്യത്തിലാണ്. 'പപ്പാ, പപ്പയെനിക്ക് ഭക്ഷണം തരുമ്പോൾ പാടാറുള്ള ആ പാട്ടൊന്നു പാടിക്കേ' സൈര പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ഞാൻ നിന്നു. അപ്പോൾ അവൾ തന്നെ ആ പാട്ട് പാടി, ഒരു വികടഗാനം. 'പപ്പാടെ പൊന്നാര പോന്നു മോള്, പപ്പാടെ ചച്ചര പോന്നു മോള്,' അത് കഴിഞ്ഞു അവൾ ഒരു ഡാൻസ് കളിച്ചു. 'പയ്യാപരീക്കുളത്തിൽ വിടര്ന്ന ചെന്താമാരെ' ഞാനൊഴികെ എല്ലാവരും ചിരിച്ചു. അവർ എന്നെ നോക്കിയപ്പോൾ ഞാനും കൃതിമമായി ഒരു ചിരി പോലെ കാട്ടി. എനിക്ക് ചിരിക്കാനുള്ള മാനസീകാവസ്ഥയല്ലല്ലോ? ഞാനെടുത്ത തീരുമാനത്തിന്റെ അനന്തരഫലങ്ങൾ എന്തായാലും എന്റെ മകളുടെ ഭാവിയാണ് എന്റെ തുലാസിൽ മുന്നിട്ടു നിൽക്കുന്നതു.
തിരിച്ചു പോരാൻ നേരം സൈരയെ ഞാൻ എടുത്തു തുരുതുരെ ഉമ്മം കൊടുത്തു ജഹനാരയുടെ കയ്യിൽ കൊടുത്തിട്ട് വികാരാധീനനായി പറഞ്ഞു 'ഇവളെ ഞാൻ നിങ്ങൾക്ക് തരുന്നു, നിങ്ങളുടെ മകളായി. ഇതെന്റെ ഉമ്മയോടുള്ള മനോഹരമായ പ്രതികാരമാണെന്നു കരുതിക്കൊളൂ'
'ഇക്കയെന്താണ് ഈ പറയുന്നത്? ഇക്കാനെ വേദനിപ്പിച്ചിട്ടു ഞങ്ങൾക്ക് ഒന്നും വേണ്ട'
അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് ശ്രവിക്കാതെ ഞാൻ ലിഫ്ടിന്നടുത്തെക്ക് വേഗം നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ഒരു പഴയ സിനിമാഗാനം കേൾക്കാമായിരുന്നു
"ഒരിടത്ത് ജനനം, ഒരിടത്ത് മരണം, ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ - നമ്മൾ

വിധിയുടെ ബലിമൃഗങ്ങൾ
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ?
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ?
ഇനിയൊരു വിശ്രമമെവിടെ ചെന്നോ?
മോഹങ്ങളവസാന നിമിഷം വരെ
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ,
വെറും ചുടല വരെ"
No comments:
Post a Comment