ബഹറയിന്റെ ആഥിത്യം (ജീവിതകഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ

അത് വരെയില്ലാത്ത ഒരു ചിന്ത. ഇപ്രാവശ്യത്തെ യാത്ര
ബഹറയിനിലേക്ക് ആക്കാം എന്ന് തീരുമാനിച്ചു. അന്നൊക്കെ ഫാക്സ്
സംവിധാനങ്ങൾ ആണല്ലോ ഉണ്ടായിരുന്നത്? ബഹറൈൻ ക്രൌണ്‍ പ്രിൻസിന്റെ ഓഫീസിലെ
മാനേജർ അഹമദ് ഖാത്തിമിന്നു എന്റെ യാത്രാവിവരവും വിസ ശേരിയാക്കേണ്ട കാര്യവും
ആവശ്യപ്പെട്ടുകൊണ്ട് ഫാക്സ് സന്ദേശം അയച്ചു. കുറച്ചു സമയത്തിന്നു ശേഷം മറുപടി
കിട്ടി. എയർപോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ക്രൌണ്‍ പ്രിൻസ് ഓഫീസിൽ
നിന്നും ഓർഡർ കൊടുത്തിട്ടുണ്ടെന്നും വരുമ്പോൾ സ്വീകരിക്കാൻ ഗൈഡ് ഉണ്ടാവുമെന്നും
മറ്റും വിശദമായി എഴുതിയിരുന്നു.
അവിടെ ഒരു പ്രശ്നം. എന്റെ പാസ്സ്പോര്ട്ടിൽ ഇനി വിസ അടിക്കാൻ സ്ഥലമില്ല. എംബസ്സിയിലെ സെക്കന്റ് സെക്രട്ടറിയെ കണ്ടു അടീഷണൽ ബുക്ക്‌ലെറ്റ് വേണമെന്നും അത് എന്റെ എല്ലാ പാസ്പോര്ടിന്നും കിട്ടിയ പോലെ അവസാനം രണ്ടു പൂജ്യം വരുന്ന നമ്പർ ആയാൽ കൊള്ളാമെന്നും പറഞ്ഞു. അദ്ദേഹം എംബസ്സിയിലെ ജോലിക്കാരനായ ചാവക്കാട് ഒരുമനയൂരുള്ള തങ്ങളെ വിളിച്ചു അത്തരത്തിൽ ഒരു നമ്പര് ഉടനെ ഇഷ്യൂ ചെയ്യാൻ പറഞ്ഞു.
അങ്ങിനെ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടു ഓഗസ്റ്റ് മാസം ആറിനു ഞാൻ ബഹറിനിലേക്ക് യാത്ര തിരിച്ചു.
മുഹറഖ് ദ്വീപിലാണ് ബഹറിൻ എയർപോർട്ട്. കാലത്ത് പത്തു മണിക്ക് ഫ്ലൈറ്റ് ലാൻഡ് ചെയ്തു. വിസ സ്റ്റാമ്പ് ചെയ്യാൻ ഇമിഗ്രേഷനിൽ ചെന്നപ്പോൾ എന്റെ വിസ സ്റ്റാമ്പ് ചെയ്തു എന്ന് മാത്രമല്ല അഞ്ചു ദിനാർ സ്റ്റാമ്പ് ഒട്ടിക്കേണ്ട സ്ഥലത്ത് GRATIS എന്ന് സീൽ അടിച്ചു തന്നു.
സത്യത്തിൽ ഇതെന്റെ ഒരു വാശിയായിരുന്നു. 1973ൽ ദുബൈയിൽ നിന്നും 1982ൽ അബുദാബിയിൽ നിന്നും വിസ പുതുക്കാനായി ബഹറയിനിൽ ചെന്ന് എയർപോർട്ടിൽ നിന്നു പുറത്തു കടക്കാനായി ഞാൻ കേണപേക്ഷിച്ചു. നടന്നില്ല. കസേരയുടെ വില എന്നേ ഇതിനെ കാണേണ്ടതുള്ളൂ.
പുറത്ത് കാസര്ഗോടുകാരനായ ഒരു അലി എന്നെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. എനിക്ക് ഉപയോഗിക്കുവാൻ ഒരു കാറും എയർപോർട്ടിന്നു പുറത്തു ഉണ്ടായിരുന്നു.
പക്ഷെ ഞാൻ എങ്ങിനെ ഡ്രൈവ് ചെയ്യും. എനിക്ക് ബഹറിൻ ലൈസെൻസ് ഇല്ലല്ലോ UAE ലൈസൻസ് മാത്രമുള്ളു എന്ന് അപ്പോൾ തന്നെ അഹമെദ് ഖാത്തിമിനെ വിളിച്ചു വിവരം പറഞ്ഞു. അതൊന്നും പേടിക്കെണ്ടെന്നും ഒരു ലൈസെൻസും ഇല്ലെങ്കിലും പ്രശ്നമില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ എന്നെ വിളിച്ചാൽ മതി എന്നും മറുപടി കിട്ടി.
എനിക്ക് താമസസൗകര്യം ഒരുക്കിയ ഡൽമണ്‍ ഹോട്ടലിൽ കാർ പാർക്ക് ചെയ്തു. അലിയോടു വേണമെങ്കിൽ പൊയിക്കൊള്ളാനും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞു. അതവനു ഇഷ്ടമായി. ഷൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ (ക്രൌണ്‍ പ്രിൻസ് അല്ല, മറ്റൊരു ഷൈഖ്) ഹോട്ടലിൽ എന്നെ കാണാൻ വരുമെന്ന് അഹമദ് ഖാത്തേം ഫോണിലൂടെ എന്നോട് പറഞ്ഞു. ഈ ഷൈഖ് അബൂദാബിയിൽ വരുമ്പോൾ എന്റെ ഷൈഖ് ഹമദ് ബിൻ ഹംദാന്റെ ഗസ്റ്റ് ആണ്.
കുറച്ചു സമയത്തിന്നകം അദ്ദേഹം ഹോട്ടലിൽ എത്തി. നാളെ ഉച്ചക്ക് ബഹറൈൻ സൌദി കോസ് വെയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിച്ചു. ഭക്ഷണം കഴിക്കുന്നതിനെക്കാൾ ഞാൻ ആ ക്ഷണം സ്വീകരിക്കാൻ കാരണം അദ്ദേഹം ഉണ്ടെങ്കിൽ ആ രണ്ടു രാജ്യങ്ങളെ (ബഹറൈൻ, സൗദി അറേബ്യ) ബന്ധിപ്പിക്കുന്ന പാലം കടന്നു കുറച്ചു ദൂരം ഡ്രൈവ് ചെയ്യാമല്ലോ എന്നതായിരുന്നു.
ഷൈഖ് ഹോട്ടലിൽ നിന്നും പോയതിനു ശേഷം ഞാൻ കാറുമേടുത്തു ബഹറൈൻ കാണാൻ പോയി അങ്ങിനെ ഈസ ടവുണിലും മദീന ഹമദിലും കറങ്ങി. മദീന ഹമദിലെ ഒരു ഉടുപ്പി ഹോട്ടലിൽ കയറി മസാല ദോശ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നു സംശയത്തോടെ ചോദിച്ചു 'കാട്ടൂർ ഹൈസ്കൂളിൽ പഠിച്ചിരുന്ന ശെരഫു അല്ലെ?'
ഞാൻ അതെ എന്ന് മറുപടിയും കൊടുത്തു. എനിക്ക് അദ്ധേഹത്തെ മനസ്സിലായില്ല. ഞാൻ അത് സൂചിപ്പിച്ചു.
'ഞാൻ ശറഫൂന്റെ കൂടെ പഠിച്ച ആന്റണി' എന്ന് അദ്ദേഹം പരിചയപ്പെടുത്തി
'കണക്കു ക്ലാസ്സിൽ തലവേദന വരുന്നു എന്ന് പറഞ്ഞു ഡസ്ക്കിന്മേൽ തല വെച്ച് ഉറങ്ങാറുള്ള ആന്റണി........?
'അതെ ആ ആന്റണി തന്നെയാണ് ഞാൻ' എന്ന് പറഞ്ഞിട്ട് അദ്ദേഹം ഒന്ന് കൂടെ കൂട്ടിച്ചേർത്തു 'ഈ തലവേദന ഒരു അടവ് ആയിരുന്നെന്നും ആ വിവരം അവന്റെ ഭാര്യ ലിസ്സിയോടു പറയരുതെന്നും അവൾ അറിഞ്ഞാൽ അത് മറ്റൊരു തലവേദന ആവുമെന്നും
ആന്റണി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു. സമയം ഒന്നും പറയുന്നില്ലെന്നും ബഹറയിനിൽ നിന്നും തിരിച്ചു പോകുന്നതിനു മുമ്പ് വീട്ടിൽ ചെല്ലാമെന്നും ഉറപ്പു കൊടുത്തു.
രാത്രി തിരിച്ചു മനാമയിലേക്ക് ഡ്രൈവ് ചെയ്തു വരുമ്പോൾ പോലീസ് ചെക്കിംഗ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. കാര് ഒരു സൈടിലേക്കു ഒതുക്കി. നമ്മുടെ നാട്ടിലെ പോലെ മുൽക്കിയ (RC ബുക്ക്) കൊണ്ട് പോലീസിന്റെ ജീപ്പിന്റെ അടുത്തേക്ക് പോകേണ്ട, പകരം പോലീസ് നമ്മുടെ വണ്ടിയുടെ അടുത്ത് വന്നു ചെക്ക് ചെയ്യും. ഇത് എല്ലാ ഗൾഫ് രാജ്യങ്ങളിലെയും നല്ല കാര്യം
എനിക്ക് ബഹരൈന്റെ ലൈസെൻസ് ഇല്ലല്ലോ? മുലാസം (നമ്മുടെ എസ് ഐ പോലെ) എന്റെ വണ്ടിയുടെ അടുത്തെത്തി. ബഹറൈൻ ലൈസെൻസ് ഇല്ലെന്നും ഞാൻ ക്രൌണ്‍ പ്രിൻസിന്റെ ഗസ്റ്റ് ആണെന്നും പറയുകയും എന്റെ പാസ്സ്പോര്ടിലെ വിസ പേജ് കാണിക്കുകയും ചെയ്തു. ഉടനെ ആ മുലാസം എന്നോട് പറഞ്ഞത് 'നാസിഫ്, യാ ഹബീബി ഇന്ത ളിയൂഫുൽ ബഹ്‌റൈൻ' (സോറി സ്നേഹിതാ, നിങ്ങൾ ബഹറയിന്റെ അഥിതി ആണ്,
'ബിറായെ (ഓ സാരമില്ല)' അറബികൾ അറബികളോട് സംസാരിക്കുന്ന ആ വാചകം മാത്രം ഞാൻ പറഞ്ഞു
പിറ്റേന്ന് ഉച്ചവരെ നഗരപ്രതിക്ഷണം. ഉച്ചക്ക് ഷൈഖ് ഹമദ് ബിൻ ഈസ എന്നെ വിളിക്കാൻ വന്നു. ഞങ്ങൾ കോസ് വേ കാണാൻ പോയി. അവിടെ ഹോട്ടലിൽ നിന്നും ഭക്ഷണം. ശേഷം ഞങ്ങൾ ദഹറാൻ വരെ പോയി.
ഏതു രാജ്യത്ത് പോയാലും അവർ നമ്മുടെ നാടിനെ പറ്റി മലയാളികളെ പറ്റി ചോദിക്കാറാണ് പതിവ്. പക്ഷെ ഷൈഖ് എന്നോട് മലയാളികളുടെ ജോലിയോടുള്ള കൃത്യനിഷ്ഠയും ഉത്തരവാദിത്തവും ആണ് പറഞ്ഞത്. എല്ലാം ശേരിയെന്നു ഞാൻ സമ്മതിച്ചു.
പിറ്റേന്ന് തിരിച്ചു പോകേണ്ടതാണ്. കാലത്ത് തന്നെ മറ്റുള്ള കാണാത്ത സ്ഥലങ്ങളിലേക്കും ഒരു ഓട്ടപ്രദക്ഷണം നടത്തി. രാത്രി 8 മണിക്ക് എന്നെ എയർപോർട്ടിൽ വിടണമെന്നും കാർ കൊണ്ട് പോകണമെന്നും അലിയോടു വിളിച്ചു പറഞ്ഞു.
ആന്റണിയുടെ വീട്ടിൽ പോയില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. പെട്ടെന്ന് റെഡിയായി. ആന്റണിക്ക് ഫോണ്‍ ചെയ്തു. ഭാഗ്യം. അവൻ വീട്ടില് തന്നെയുണ്ട്. അവൻ പറഞ്ഞ പോലെ ബിലാദുൽ കദീമിൽ ഞാൻ ചെന്നു. അവനും ഭാര്യ ലിസ്സിയും സ്വീകരിക്കാൻ തയ്യാറായി നില്ക്കുന്നു. അവൻ എന്റെ അടുത്ത് വന്നു തലവേദന കാര്യം പറയരുതെന്ന് ഒന്ന് കൂടി ഓർമിപ്പിച്ചു.
അവർ തന്ന സ്വീകരണത്തിന്നും ഭക്ഷണത്തിന്നും നന്ദി പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി, ഇടക്കെല്ലാം ഫോണ്‍ ചെയ്യാമെന്ന ഉറപ്പോടെ.
രാത്രി പത്തിന്നു ഇനിയും ഞാൻ വരാമെന്ന ഉറപ്പോടെ അഹമദ് ഖാതിമ്മിന്നും ഷൈഖ് ഈസക്കും ഫോണ്‍ ചെയ്തു പറഞ്ഞു. അപ്പോഴാണ് മനസ്സിലായത്, അഹമദ് ഖാതിം ലണ്ടനിലാനെന്നു. അന്ന് റോമിംഗ് ഫോണ്‍ തുടങ്ങിയിട്ടേയുള്ളൂ. പിന്നെ ഒരു പാട് പ്രാവശ്യം ബഹറയിൻ സന്ദർശിക്കാനും അഹമദിനെ കാണാനും കഴിഞ്ഞു.
എന്നെയും വഹിച്ചു കൊണ്ടുള്ള ഗൾഫ് എയർ ബഹറൈൻ എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തു. ഫ്ലൈറ്റിൽ ഇരുന്നു കൊണ്ട് ഞാൻ മന്ത്രിച്ചു. 'അലിഫ് മംനൂൻ യാ ബഹറൈൻ (ബഹരൈനെ നിനക്ക് ആയിരം നന്ദി)
ഞാൻ വീണ്ടും എന്റെ പോറ്റമ്മയുടെ അടുത്ത് എത്തി

No comments:
Post a Comment