പാമ്പ് ഭക്ഷണം (അനുഭവം)
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

അബുദാബിയിൽ പഴയ എയർപോർട്ടിനടുത്തു പെപ്സികോള കമ്പനിയുടെ
അടുത്ത ഫ്ലാറ്റിൽ ഞാൻ
താമസിക്കുന്ന കാലം. യൂറോപ്പ് രാജ്യങ്ങളല്ലാത്ത ഏതെങ്കിലും രാജ്യത്ത് പോകണമെന്ന
ചിന്ത. കണ്ടെത്തിയത് റിപ്പബ്ലിക് ഓഫ് ചൈന എന്ന് പേരുള്ള
തൈവാൻ എന്ന സ്ഥലത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. ഇതിൽ ഏറ്റവും രസാവഹമായ
കാര്യം ആ രാജ്യത്തിന്റെ UAE യിലെ കൊണ്സുലേറ്റ് ദുബായിൽ ആയിരുന്നുവെന്നതല്ല, പ്രത്യുത ആ
രാജ്യത്തിന്റെ കോണ്‍സുൽ ഒരു ദുബൈ അറബി ആയിരുന്നു എന്നതാണ്. അതിന്നു
കാരണം അന്ന് അദ്ധേഹത്തിന്റെ കമ്പനി ആണ് ആ രാജ്യത്തിൽ നിന്ന് ഒരു പാട്
പ്രോടക്ട്സ് ഇമ്പോർട്ട് ചെയ്തിരുന്നു.
വിസയെല്ലാം പെട്ടെന്ന് ശെരിയായി.
അങ്ങിനെ ഒരു ദിവസം ദുബൈ എയർപോർട്ടിൽ നിന്നും ചൈന എയർലൈൻസിൽ ഞാൻ പുറപ്പെട്ടു. പത്തു മണിക്കൂർ നേരത്തെ നിറുത്താതെയുള്ള (nonstop) ഫ്ലൈറ്റ് യാത്രക്ക് ശേഷം വൈകീട്ട് അഞ്ചു മണിക്ക് തൈവാന്റെ തലസ്ഥാനമായ തായ്പേ നഗരത്തിലെ ചിയാങ്ങ് കൈഷേക് ഇന്റർനാഷണൽ എയർപോർട്ടിൽ കൂറ്റൻ ജമ്പോ വന്നിറങ്ങി.
അവിടെ നിന്നും തൈവാന്റെ ഹൃദയ ഭാഗത്തുള്ള ഏഷ്യ വേൾഡ് പ്ലാസ ഹോട്ടലിൽ തങ്ങി.
പിറ്റേന്നു മുതൽ എന്റെ പ്രോഗ്രാം തുടങ്ങി. പിറ്റേന്ന് വീണ്ടും തൈപേ എയർ പോർട്ടിൽ നിന്നും മൂന്നു മണിക്കൂർ റണ്ണിംഗ് ടൈം ഉള്ള ഹുവാലിൻ എന്ന ഹിൽസ്റ്റെഷനിലെക്കു പുറപ്പെട്ടു. അവിടെ നിന്നും സീലെവലിൽ നിന്നും 2565 മീറ്റർ ഉയരമുള്ള സണ്‍ മൂണ്‍ ലൈക് സിറ്റി കാണാമെന്നുള്ള ഉദേശത്തോടെ ടൂറിസ്റ്റ് ബസ്സിൽ മലകൾ കയറി യാത്ര പുറപ്പെട്ടു. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങൾ പോകുന്ന വഴിയിൽ മല ഇടിഞ്ഞത് കൊണ്ട് യാത്ര പകുതി വഴി വെച്ച് അവസാനിപ്പിച്ചു. അന്ന് രാത്രി ലിഷാൻ ഗസ്റ്റ് ഹൌസിൽ തങ്ങി. അവിടെ ഞാൻ ഒരു പ്രത്യേഗ കാൽകുലറ്റർ കണ്ടു. നമ്മുടെ നാട്ടിലെ ഒരു സ്ലേറ്റിന്റെ വലുപ്പത്തിലുള്ള ഫ്രൈം. അതിൽ കുറുകെ പത്തു പ്ലാസ്റിക് ചരടുകൾ ഫിറ്റ് ചെയ്തിരിക്കുന്നു. ഓരോ ചരടിലും പത്തു ഗോളികൾ. നമ്മൾ എത്ര വലിയ സംഖ്യയെ എത്ര വലിയ സംഖ്യകൊണ്ട് പെരുക്കാനോ ഹരിക്കാനോ പറഞ്ഞാൽ ഉടനെ അവർ ആ ഗോളികൾ അങ്ങോട്ടും ഇങ്ങോട്ടും ആക്കി ഉത്തരം കൃത്യമായി പറയും. അന്ന് രാത്രി തന്നെ അതിന്റെ ഗുട്ടൻസ് ഞാൻ പഠിച്ചു. പക്ഷെ, തിരക്കിന്നിടയിൽ അത് വാങ്ങാൻ കഴിഞ്ഞില്ല.
പിറ്റേന്ന് വീണ്ടും ഹുവാലിൻ എയർപോർട്ടിൽ എത്തി.
തായ്‌പേയിലേക്കുള്ള ഫ്ലൈറ്റ് ഒരു മണിക്കൂർ ഡിലെ ആണത്രേ. മൂടൽമഞ്ഞു കാരണം വിസിബിലിറ്റി കുറഞ്ഞത്രേ. വിവരം വന്നു പറഞ്ഞ എയർപോർട്ട് ഗ്രൌണ്ട് സ്റ്റാഫ് ഞങ്ങളോട് പലവട്ടം വന്നു സോറി പറഞ്ഞു. (നമ്മുടെ എയർ ഇന്ത്യ പോലെ അല്ലെ?) അത് കഴിഞ്ഞു ഈ ഒരു മണിക്കൂർ ചിലവഴിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. എയർപോർട്ടിലുള്ള ഹോട്ടലിൽ പോകണമെങ്കിൽ അങ്ങനെ. ഞാൻ ആവശ്യപ്പെട്ടത് തൈവാന്റെ ഹിസ്റ്ററി ഉള്ള ഏതെങ്കിലും ബുക്ക് അല്ലെങ്കിൽ അതിന്റെ ഡോകുമെന്ററി വേണമെന്നാണ്. ഉടനെ എനിക്കും മറ്റു ചിലര്ക്കും വേണ്ടി ഒരു ഡോകുമെന്ററി കാണിച്ചു തന്നു. അതിൽ തൈവാൻ, ഓസ്ത്രേലിയ തുടങ്ങിയ നാടുകളിലെ പഴയ അബോർഗിനികളായ ആളുകളുടെ ചരിത്രം കാണാൻ കഴിഞ്ഞു. ഇനി തൈപേയിൽ ചെന്നിട്ടു വേണം അവരുടെ ജീവിതരീതി നേരിട്ട് കാണാൻ എന്ന് തീരുമാനിച്ചു.
വീണ്ടും ഫ്ലൈറ്റ് ഡിലെ ആവും എന്ന് സോറി പറഞ്ഞപ്പോൾ എനിക്ക് പണ്ടൊരു ജഡ്ജിയുടെ സംഭവം ഓർമ വന്നു. ഒരു ദിവസം ജഡ്ജി കോടതിയിൽ പോകാൻ വേണ്ടി അദ്ധേഹത്തിന്റെ കാറിന്നടുത്തെക്ക് ചെന്നു. ജഡ്ജിക്ക് കയറാനായി ഡ്രൈവർ പിന്നിലെ ഡോർ തുറന്നു കൊടുത്തു. അപ്പോഴാണ് അത് സംഭവിച്ചത്. ഡ്രൈവർ ഒന്ന് തുമ്മി. ഉടനെ, ഡ്രൈവർ ജഡ്ജിയോട് സോറി പറഞ്ഞു. ' ഓ അത് സാരമില്ല' എന്ന് ജഡ്ജി മറുപടി കൊടുത്തു.
കാർ പകുതി വഴി ഓടി. ഡ്രൈവർ പിന്നിലിരുന്ന ജട്ജിയോട് വീണ്ടും പറഞ്ഞു 'സാർ ക്ഷമിക്കണം. ഞാൻ അറിയാതെ സംഭവിച്ച തെറ്റാണ്.' അപ്പോഴും ജഡ്ജി പറഞ്ഞത് അത് കാര്യമാക്കണ്ട എന്നാണു.
ജഡ്ജി തിരിച്ചു കോടതിയിൽ നിന്ന് വന്നു കാറിൽ കയറുമ്പോഴും പകുതി വഴി എത്തിയപ്പോഴും ഡ്രൈവർ ഇത് തന്നെ ആവർത്തിച്ചു. ജഡ്ജി ആദ്യം പറഞ്ഞ പോലെ മറുപടി പറഞ്ഞു.
അങ്ങിനെ കാർ ജഡ്ജിയുടെ വീടിന്നടുത്തെതി. വീണ്ടും ഡ്രൈവർ സോറി പറഞ്ഞു. അപ്പോൾ ജഡ്ജി ഡ്രൈവറോട് കാറിന്റെ താക്കോൽ വാങ്ങിയിട്ട് പറഞ്ഞു 'നാളെ മുതൽ നീ ജോലിക്ക് വരേണ്ട'
പിന്നെ കേട്ടത് മൂടൽമഞ്ഞു മാറുന്നില്ല, അത് കൊണ്ട് ഒരു ട്രെയിനിൽ തിരിച്ചു തൈപ്പീയിലേക്ക് പോകാൻ വേണ്ടത് ചെയ്തിട്ടുണ്ടെന്നാണ്. മറ്റൊന്ന് കൂടി അവർ ചെയ്തു. ആ ട്രെയിൻ ടിക്കറ്റ് ചാർജ് വാങ്ങിയില്ലെന്ന് മാത്രമല്ല, ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് മടക്കി തരികയും ചെയ്തു. (നമ്മുടെ എയർ ഇന്ത്യ പോലെ അല്ലെ?)
ട്രെയിനിൽ ഞാൻ ഒരു പ്രത്യേഗ സംഭവം കണ്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന സ്ത്രീകളും പുരുഷന്മാരും, എന്തിനേറെ കുട്ടികൾ വരെ ഓരോ ഉല്പന്നങ്ങൾ അസ്സെമ്പിൾ ചെയ്യുന്നുണ്ടായിരുന്നു. വെറുതെയല്ല, മെയിൻലാൻഡ് ചൈനയിൽ നിന്ന് ചിയാങ്ങ്കൈഷേക്കിനെ തൈവാനിലേക്ക് നാട് കടത്തിയിട്ടും തൈവാനെ ഐക്യരാഷ്ട്രസഭയിൽ അംഗത്വം കൊടുക്കെരുതെന്നു വീറ്റോ ചെയ്തിട്ടും ആ കൊച്ചു രാജ്യം ഇത്രകണ്ടു പുരോഗതി നേടിയത്.
പിറ്റേന്ന് എന്റെ യാത്ര അബോര്ഗിനി വില്ലേജിലെക്കും സ്നൈക് മാർകെറ്റിലെക്കും പഗോടകൾ സന്ദർശിക്കലും ആയിരുന്നു
ഞാൻ സ്നേക്ക് മാർക്കറ്റിലേക്ക് പോയി.
വളരെ വീതി കുറഞ്ഞ ഒരു ടാർ റോഡു. അതിന്റെ ഇരുവശവും ലൈൻ ആയി വീടുകൾ. വീടുകളുടെ മുമ്പിൽ റോഡിനോടു ചേർന്ന് ഒരു ഗ്യാസ് സ്റ്റവ്. അതിന്മേൽ നമ്മുടെ നാട്ടിലെ ദോശകല്ല് പോലെ ഒന്ന്. തൊട്ടടുത്ത് വെള്ളമില്ലാത്ത അക്കോറിയം പോലെയുള്ള ഒരു കണ്ണാടികൂട്ടിൽ ജീവനുള്ള ഒരു പാട് പാമ്പുകൾ. ആളുകൾക്ക് ഇരിക്കാനായി ചെറിയ സ്റ്റൂളുകൾ. ഞാൻ ഒന്നിൽ ഇരുന്നു. അവിടെ ആരെയും കണ്ടില്ല. പുറത്തു നിന്നും ഒരാൾ വന്നു വീടിന്റെ മുൻവാതിലിന്റെ മുകളിൽ തൂക്കിയിട്ടിരിക്കുന്ന, അമ്പലത്തിലെ മണി പോലെയുള്ള ഒരു മണി അടിച്ചു. എല്ലാ വീടുകൾക്കും ഇത്തരത്തിലുള്ള മണികളാണ് ഉള്ളത്
വന്ന ആൾ എന്റെ അടുത്ത സ്റൂളിൽ ഇരുന്നു. മണ്ടാരിൻ ഭാക്ഷയിൽ അവർ തമ്മിൽ സംസാരിച്ചു. ആ വീട്ടുടമ ആ ചില്ല് കൂട്ടിൽനിന്നും ഒരു പാമ്പിനെ കുടുക്കിട്ടു പിടിച്ചു. അതിനെ വേണ്ട വേറെ വേണമെന്ന് പറഞ്ഞപ്പോൾ ആ പാമ്പിനെ തിരിച്ചു കൂട്ടിൽ ഇട്ടു അയാൾ പറഞ്ഞ പാമ്പിനെ പിടിച്ചു. പേനകത്തി പോലെയുള്ള ഒരു സാധനം കൊണ്ട് ആ പാമ്പിന്റെ കഴുത്തിൽ മുറിവുണ്ടാക്കി. ആ ചീറ്റിയ ചോര മരത്തിന്റെ ഗ്ലാസ്സിൽ ശേഖരിച്ചു, വന്ന ആൾക്ക് കൊടുത്തു. അയാൾ പെപ്സി കുടിക്കുന്ന ലാഗവത്തോടെ കുടിച്ചു.
അതിന്നു ശേഷം ആ പാമ്പിനെ, വാള മുറിക്കുന്ന പോലെ കഷണങ്ങളാക്കി ആ കല്ലിൽ ഇട്ടു ഏതോ വൃത്തികെട്ട മണമുള്ള എണ്ണയിൽ പൊരിച്ചെടുത്തു.
നേരെ എന്റെ ഗൈഡിനെ കൂട്ടി പഗോഡ (ബുദ്ധമതക്കാരുടെ ദേവാലയം) കാണാൻ പോയി. ഞാൻ ഒരു മുസ്ലിം ആയതു കൊണ്ട് ആ ദേവാലയത്തിൽ കയറ്റുമോ എന്ന് ഗൈഡിനോട് ചോദിച്ചു. ഇത് ദൈവാലയമാണെന്നും ആര്ക്കും കടക്കാം എന്നും ആ ബുദ്ധമതക്കാരനായ ഗൈഡ് പറഞ്ഞു.
ഞാൻ പഗോടയുടെ പുറത്തു ചെരിപ്പൂരിയിട്ട് ആ പഗോഡയിൽ കടന്നു പ്രാർഥനകൾ നിരീക്ഷിച്ചു.
പിന്നെ ഞാൻ പോയത് അബോർഗിനി വില്ലേജിലേക്കാണ്. അവിടെ അവരുടെ ജീവിത രീതി കണ്ടു. ഏകാദേശം നമ്മുടെ ഗിരിവര്ഗക്കാരെ പോലെ. ഈ അബോർഗിനികളുടെ മരണശേഷം ശരീരം അവരുടെ പഗോടയുടെ അടുത്തുള്ള മലയുടെ മുകളിൽ തുറന്നു വെക്കും. അത് പറവകൾ വന്നു തിന്നു തീർക്കും. ഏകദേശം ബോംബയിലെ ഫാർസികൾ ചെയ്യുന്ന പോലെ.
ഹോട്ടലിൽ തിരിച്ചെത്തി ടെലിഫോണ്‍ ഡയറക്ടറി എടുത്തു മലയാളി പേരുള്ളവരെ നോക്കി. കിട്ടി. ഒരു ജോര്ജ്. ഞാൻ ഫോണ്‍ കറക്കി. അങ്ങേ തലയ്ക്കൽ നിന്നും ഗുഡ് ഇവെനിംഗ് കിട്ടി. ഞാൻ എന്നെ പരിജയപ്പെടുത്തി. അദ്ദേഹം തിരക്കിലാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഞാൻ കറക്കി. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അദ്ധേത്തോടുള്ള ദേഷ്യം കുറഞ്ഞു. അദ്ദേഹം ലണ്ടനിൽ ആയിരുന്നു. മലയാളികൾ വിളിക്കുന്നത് എന്തെങ്കിലും സഹായം ചോധിക്കാനാണെന്നും അത് ഉപദ്രവം ആവുമെന്നു. ഞാൻ എന്റെ കാര്യം പറഞ്ഞപ്പോൾ അര മണിക്കൂറിനുള്ളിൽ ഞാൻ താമസിക്കുന്ന ഹോട്ടലിൽ എത്താമെന്നു സമ്മതിച്ചു.
പറഞ്ഞപോലെ അദ്ദേഹം വന്നു. ചെങ്ങന്നൂരിന്നടുത്ത് ബുധനൂർ ആണ് അദ്ധേഹത്തിന്റെ വീട്. അദ്ദേഹം തൈപേ വേൾഡ് ട്രേഡ് സെന്ററിൽ ഉധ്യോഗസ്ഥനാണ്. അദ്ദേഹം ആ സെന്റെറിൽ എന്നെ കൊണ്ട് പോയി എല്ലാം കാണിച്ചു തന്നു.
പിറ്റേന്ന് കാലത്ത് ജപ്പാൻ എയർലൈൻസിൽ ഞാൻ തിരിച്ചു ദുബായിലോട്ടു. ഒരു ഇല പോലെയുള്ള ആ രാജ്യത്ത് നിന്ന് ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോൾ ഞാൻ ഓർത്തത്, വ്യവസായം പുരോഗമിക്കുന്ന, വിദേശികളെ വ്യവസായം നടത്താൻ ക്ഷണിക്കുന്ന, ഹർത്താൽ ഇല്ലാത്ത, അമിതമായി അധ്വാനിച്ചു രാജ്യപുരോഗതിക്കു വേണ്ടി നില കൊള്ളുന്ന ആ നാട്ടുകാരെയാണ്.
ചിയാങ്ങ്കൈഷേക്കിന്റെ അനുയായികളേ, ഒരു ഭാരതീയനായ എന്റെ നമോവാകം.

No comments:
Post a Comment