അഡ്വക്കേറ്റ് അബ്ദുള്ള സോണ (ലേഖനം)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ഒക്ടോബറില്‍ ഒരു കമ്പനിക്കെതിരെ ഞാന്‍ തൃശ്ശൂര്‍ ജില്ല ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. ആ എതൃകക്ഷി അവർക്ക് വേണ്ടി കോടതിയിൽ ഒരു വക്കീലിനെ ഏർപ്പാടാക്കി. ഞാനാണെങ്കിൽ ആരെയും ഏർപ്പാടാക്കിയുമില്ല. ഞാൻ തന്നെ നേരിട്ട് വാദിച്ചു. കേസ് നടന്ന് ഒടുവിൽ 1997 മാർച്ച് 20ന് എതൃകക്ഷിയുടെ വക്കീൽ എന്നെ വിസ്തരിച്ചു. അന്നൊക്കെ എനിക്ക് സഭാകമ്പം ഉണ്ടായിരുന്നു. നാലാളുകൾ കൂടുന്നിടത്ത് സംസാരിക്കാൻ കഴിയാറില്ല. പിന്നെ കോടതിയിലെ കാര്യം പറയണോ? എന്നെ വിസ്തരിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു ആവേശം തോന്നി. മുൻ നിരയിലെ ബഞ്ചിൽ വക്കീലന്മാരാണ്. അവരിൽ ഒരാളോട് ഞാൻ ചോദിച്ചു, എതൃകക്ഷിയെ എനിക്ക് സ്വയം വിസ്തരിക്കാമോ എന്ന്. ഉവ്വെന്ന് മറുപടിയും കിട്ടി. ഞാൻ ആ കമ്പനിയുടെ ഉടമസ്ഥനെ വിസ്തരിച്ചു. ആ കേസിൽ നഷ്ടപരിഹാരം എനിക്ക് അനുവദിച്ചു വിധി വരികയും അന്നത്തെ വാർത്താമാധ്യമങ്ങളിൽ അതൊരു വാർത്തയായി വരികയും ചെയ്തു. എനിക്ക് വാദിക്കാമൊ എന്ന് ഞാൻ ചോദിച്ച ആ വക്കീലാണ് അബ്ദുള്ള സോണ.
ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ (പഴയ തൃശ്ശൂർ ജില്ല) കോക്കൂരിൽ മാനംകണ്ടത്ത് ബാപ്പുട്ടി - ഖദീജ ഉമ്മ ദമ്പതികളുടെ മകനായി ജനിച്ചു സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ വക്കീലാണ് അബ്ദുള്ള സോണ. ചരിത്രം, ജേർണലിസം, മന:ശാസ്ത്രം, നിയമം എന്നീ വിഷയങ്ങളിൽ ബിരുദങ്ങളും ഉന്നതബിരുദങ്ങളും കരസ്ഥമാക്കിയ സോണ വക്കീൽ തൊടുന്നതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് എന്നതിന് അദ്ധേഹത്തിന്റെ സാഹിത്യ രചനകൾ തെളിവാണ്, അദ്ധേഹത്തിന്റെ പ്രസിദ്ധീകരിച്ച ഒരു പാട് ഗൃന്ഥങ്ങൾ. അഭിഭാഷകൻ, പബ്ലിക് പ്രോസിക്ക്യൂട്ടർ, സംസ്ഥാന പബ്ലിക് പ്രോസിക്ക്യൂട്ടർ, നോട്ടറി പബ്ലിക്, സംസ്ഥാന വികലാംഗ കോർപ്പറേഷൻ എം. ഡീ., കയറ്റുമതി വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ, തൃശൂർ ജില്ല ഉപഭോക്തൃ ഫോറം സീനിയർ അംഗം, അധ്യക്ഷൻ എന്നീ നിലയില പ്രവർത്തിച്ചു ഇപ്പോൾ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അംഗമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രെഷൻ ആജീവനാന്ത അംഗം, ആംനെസ്റ്റി ഇന്റർനാഷണൽ ആജീവനാന്ത അംഗം, റിപ്പോർട്ടർ, ഐ. ഐ. പി. എ. തൃശ്ശൂർ ചാപ്റ്റർ ചെയർമാൻ, ചരിത്രപഠന കേന്ദ്രം ഹോ. ചെയർമാൻ, ആൾറ്റെർനെറ്റിവ് നോളെജ് അക്കാദമി ഹോ. ചെയർമാൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൺ റൈറ്റ്സ് വിസിറ്റിംഗ് പ്രോഫെസ്സർ, ഉപഭോക്തൃ നിയമം, മനുഷ്യാവകാശം, കമ്മ്യുണൽ ഹാർമണി, ഡിസെബെൾഡു നിയമം, ജുവനൈൽ ജുസ്റ്റിസ് ആക്ട് എന്നീ വിഷയങ്ങളിൽ കേന്ദ്ര-കേരള സർക്കാർ സീനിയർ റിസോഴ്സസ് പേഴ്സൺ എന്നീ നിലയിലും പ്രവർത്തിക്കുന്നു.
വേൾഡ് പീസ് ഫൌണ്ടേഷൻ - ഗ്ലോബൽ അസെംബ്ലിങ് സംയുക്തമായി മനുഷ്യാവകാശത്ന്ന് ചെയ്ത സമഗ്രസംഭാവനക്ക് "ന്യൂ മില്ലേനിയം" അവാർഡ്, 251 ജല സ്രോതസ്സുകൾ കണ്ടെത്തി. ദിനം പ്രതി പതിനായിരം പേർക്ക് ശരാശരി കുടി വെള്ളം ലഭ്യമാക്കിയതിന് ഗേറ്റുവേ ഓഫ് ഡിസ്കവറി ഇന്റർനാഷണലിന്റെ അന്തർദേശീയ അവാർഡ്, ഹാസ്യ സാഹിത്യത്തിനുള്ള അക്ഷയ ദേശീയ അവാർഡ്, ഏറ്റവും നല്ല വീഡിയോ സ്ക്രിപ്റ്റിനുള്ള സ്റ്റേറ്റ് റിസോഴ്സസ് അവാർഡ്, സമഗ്രസംഭാവനകൾക്ക് "ദേശമിത്ര" അവാർഡ് എന്നിവ നേടിയിട്ടുണ്ട്. എഴുത്തുകാരൻ, പൊതുപ്രവർത്തകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും അറിയപ്പെടുന്നു. വാട്ടർ ഡിവൈനറും പെന്തോളജിസ്റ്റും ഗ്രാഫോളജിസ്റ്റും കൂടിയാണ്.
കരിങ്കൽപാറകളിൽ പോലും ജലത്തിന്റെ ലഭ്യത കണ്ടു പിടിക്കാനുള്ള ഒരു അപൂര്‍വ കഴിവുള്ള വ്യക്തിയാണ് അബ്ദുള്ള സോണ. ആ കഴിവ് മറ്റുള്ള ചിലരാണെങ്കില്‍ മതത്തിലെ അന്ധവിശ്വാസം കൂട്ടിചേര്‍ത്ത് ജനങ്ങളെ പറ്റിക്കുമായിരുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ വാക്കിലും പ്രവര്‍ത്തിയിലും എന്നെപ്പോലെ പടവാളോങ്ങുന്ന സോണ വക്കീൽ അക്കാര്യത്തിൽ നമുക്കൊക്കെ മാതൃകയാണ്. അങ്ങിനെ എല്ലാ അർത്ഥത്തിലും ഒരു ബഹുമുഖപ്രതിഭയാണ് സോണ വക്കീൽ.
ഞാൻ ഉപഭോക്തൃകോടതിയിൽ വെച്ചു തുടങ്ങിയ ബന്ധം ഒരു നിമിത്തമായിരുന്നു. ആ ബന്ധം ഇരുപത് വർഷമായി ഞങ്ങൾ തുടരുന്നു, ഒരു കുടുംബബന്ധം പോലെ. ഞാൻ ഫേസ് ബുക്കിൽ രചനകൾ പോസ്റ്റ് ചെയ്തു തുടങ്ങിയത് 2012 മുതലാണ്. അന്ന് ഞാനെഴുതിയ കഥയ്ക്ക് അദ്ധേഹം എഴുതിയ കമന്റ് ശെരിക്കും എനിക്കിഷ്ടപ്പെട്ടു. എന്റെ കാഴ്ചപ്പാടിൽ അതൊരു ഉപദേശവും പ്രാർത്ഥനയുമായിരുന്നു. 'ഷെരീഫിന്റെ സാഹിത്യ രചനകൾ കൂമ്പടയാതെ നോക്കണം' എന്ന്. എന്റെ സഹോദര തുല്ല്യനായ സോണ വക്കീലെ അങ്ങയുടെ ഉപദേശം, പ്രാർത്ഥന ഇത് വരെ എനിക്ക് ലഭിച്ചിട്ടുണ്ട്.
ഇത്രയധികം തിരക്കുള്ള അദ്ധേഹം എന്റെ മൂന്ന് മക്കളുടെയും കല്യാണത്തിന് ആൽമാർത്തമായി പങ്കെടുത്തത് ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത കാര്യമാണ്. ഞങ്ങൾക്ക് രണ്ടു പേർക്കുമുള്ള സോഷ്യൽ മീഡിയയിലൂടെയുള്ള സാഹിത്യരചനകൾ ഞങ്ങളെ ഒന്ന് കൂടെ അടുപ്പിച്ചു. കുറച്ചു ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ഒരു ദിവസത്തേക്ക് മാത്രമായി തൃശ്ശൂർ വന്ന അദ്ധേഹത്തിന്റെ ഫോൺ കാൾ വന്നപ്പോൾ ഞാൻ അയ്യന്തോളിലുള്ള അദ്ധേഹത്തിന്റെ വസതിയിൽ ചെന്നു. ഉച്ചക്ക് രണ്ടു മണിക്കാണ് ഞാനവിടെ എത്തിയത്. ഉച്ചയുറക്കത്തിലായിരിക്കുമെന്ന് കരുതി ബെല്ലടിക്കാതെ ഞാൻ ടൌണിലേക്ക് എന്റെ ബന്ധുവായ ഒരു ഉദ്യോഗസ്ഥനെ കാണാൻ പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അദ്ധേഹത്തിന്റെ ഫോൺ വന്നു. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള CCTV ക്യാമറയിലൂടെ എന്നെ കണ്ടത് കൊണ്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. തിരിച്ചു ചെന്ന് സോണവക്കീലിനോടോപ്പം ചിലവഴിച്ച രണ്ടു മണിക്കൂർ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. അവിടെ അദ്ദേഹം വക്കീലായല്ല, മറിച്ച് സാഹിത്യകാര്യങ്ങളും മറ്റുമായിരുന്നു ഞങ്ങളുടെ സംസാരവിഷയം. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും കാണാമെന്ന് പറഞ്ഞു യാത്ര പറയുമ്പോൾ അദ്ധേഹത്തിന്റെ ഒരു പുസ്തകം - സ്വപ്ന നിഘണ്ടു - അദ്ധേഹം ഒപ്പിട്ട് എനിക്ക് തന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അമൂല്യ നിധിയായി ഞാനത് സൂക്ഷിക്കും.
സോണ വക്കീലിന്നും ഭാര്യ ഷീലക്കും മകൾ ഡോക്ടർ നീതുവിനും (IAS) മരുമകൻ പ്രൊഫസർ എം.എ. റഹ്മാനും സകല ആയൂരാരോഗ്യത്തിനായും നമ്മുടെ ഈ ബന്ധം നമ്മുടെ മരണം വരെ ഉണ്ടാവണമെന്നും ഞാനും കുടുംബവും പ്രാർഥിച്ചു കൊണ്ട് ഈ ലേഖനം നിറുത്തുന്നു.

No comments:
Post a Comment